ഫ്രറ്റേണിറ്റി മൂവ്മൻെറ്: അൻഷാദ് അടിമാലി പ്രസിഡൻറ് തൊടുപുഴ: ഫ്രറ്റേണിറ്റി മൂവ്മൻെറ് 2021-23 കാലയളവിലെ ജില്ല പ്രസിഡൻറായി അൻഷാദ് അടിമാലിയെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: രാജു നാടുകാണി, ജസ്ന ഹബീബ് (ജന.സെക്ര), ഹസീബ് സെയ്ത് (വൈസ് പ്രസി), കെ.കെ. സഫ്വ, ലബീബ് അനസ്, അർഹം ഷാ മുഹമ്മദ് (സെക്ര). തൊടുപുഴയിൽ ജില്ല ജനറൽ കൗൺസിൽ അംഗങ്ങളുടെ യോഗത്തിലായിരുന്നു ഭാരവാഹി തെരഞ്ഞെടുപ്പ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷെഫ്രിൻ, ദേശീയ കമ്മിറ്റി അംഗം സി.കെ. ഷബീർ എന്നിവർ നേതൃത്വം നൽകി. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് കെ.എസ്. സുബൈർ സംസാരിച്ചു. െക.എസ്.യു ഭാരവാഹികൾ തൊടുപുഴ: കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻറായി അസ്ലം ഒാലിക്കൽ ചുമതലയേറ്റു. മറ്റ് ഭാരവാഹികൾ: മനു മനോജ്, റഹ്മാൻ ഷാജി, റൊസാരിയോ ടോം (വൈസ് പ്രസി), അനിസ് ജിമ്മി, അരുൺ ബാബു, ബിനീഷ് ബെന്നി, ജറാൾഡ് ജോർജ്, ജയ്സൺ തോമസ്, അമൽ ജോർജ്(ജന. സെക്ര), സി.എം. അൽഅമീൻ, ആൽബർട്ട് കുന്നപ്പിള്ളി, അൽതാഫ് സുധീർ, ജെർമിയ മാർട്ടിൻ, റോഷിനി ബി. കരിമ്പനയിൽ, വിനായക് ഹരി (സെക്ര). വിദ്യാർഥി സംഗമം യു.ഡി.എഫ് ജില്ല െചയർമാൻ എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ല സെക്രട്ടറി ജോസുകുട്ടി ജോസഫ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.