കള്ളനോട്ട്​ നിർമാണം: പിടിയിലായത്​ ​മാഫിയയിലെ കണ്ണികൾ മാത്രം

നെടുങ്കണ്ടം: അതിർത്തി ചെക്ക്​പോസ്​റ്റായ കമ്പംമെട്ടിൽ മൂന്ന്​ ലക്ഷം രൂപയുടെ കള്ളനോട്ടുമായി ​ പിടിയിലായവർ ചെന്നൈ കേന്ദ്രീകരിച്ച വൻ കള്ളനോട്ട്​ മാഫിയയിലെ കണ്ണികൾ മാത്രമെന്ന്​ പൊലീസ്​. റിമാൻഡ്​ പ്രതികളിൽ രണ്ടുപേരെ വീണ്ടും കസ്​റ്റഡിയിൽ വാങ്ങി തമിഴ്നാട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയതിൽ നിന്നുമാണ് പുതിയ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കള്ളനോട്ട്​ അടിച്ച പ്രിൻറർ വാങ്ങിയത് എവിടെ നിന്നാണെന്ന്​ കണ്ടെത്താനാണ് രണ്ട് പ്രതികളെ രണ്ടാം തവണ പൊലീസ്​ കസ്​റ്റഡിയിൽ വാങ്ങിയത്. തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കി. റിമാൻഡ്​ പ്രതികളെ കസ്​റ്റഡിയിൽ വാങ്ങി തമിഴ്നാട്ടിൽ കൊണ്ടുപോയി നടത്തിയ തെളിവെടുപ്പിൽ നോട്ടടിക്കാൻ ഉപയോഗിക്കുന്ന മൂന്നര ലക്ഷം രൂപയുടെ മെഷീനും കാൽകോടിയുടെ കള്ളനോട്ട് അച്ചടിക്കാനുള്ള പേപ്പറും മുമ്പ്​ പിടിച്ചെടുത്തിരുന്നു. ആറംഗ സംഘത്തിലെ ചിമൂർ സ്വദേശി മഹാരാജ​ൻെറ വീട്ടിൽനിന്നുമാണ് മെഷീനും മറ്റും കണ്ടെടുത്തത്. കോയമ്പത്തൂരും കമ്പവും കേന്ദ്രീകരിച്ച് നോട്ട്​ വിതരണം നടത്താൻ പ്രത്യേക ഏജൻറുമാരെയും സംഘം തയാറാക്കിയിരുന്നതായി ചോദ്യം ചെയ്യലിൽ പ്രതികൾ വ്യക്തമാക്കി. അച്ചടിച്ച നോട്ട്​ വിതരണം ചെയ്ത ഏജൻറുമാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്. പ്രതികൾ കള്ളനോട്ട്​ നിർമാണവും വിതരണവും തുടങ്ങിയിട്ട്​ രണ്ടു മാസം പിന്നിട്ടതായി ഇവർ പൊലീസിനോട് പറഞ്ഞു. തമിഴ്നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൻ സംഘം സംസ്ഥാനത്ത്​ പ്രവർത്തിക്കുന്നതായി വിവരമുണ്ട്. ഇടുക്കി നാർകോട്ടിക്​ ഡിവൈ.എസ്​.പിക്ക്​ ലഭിച്ച രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ 24ന്​ സംഘം കുടുങ്ങിയത്. പിടിയിലായവരിൽ അഞ്ചുപേർ തമിഴ്നാട് സ്വദേശികളും ഒരാൾ മലയാളിയുമാണ്. ചിമൂർ മഹാരാജൻ (32), കോയമ്പത്തൂർ സ്വദേശി ചുരുളി (32), കമ്പം സ്വദേശി മണിയപ്പൻ (30), വീരപാണ്ടി സ്വദേശി പാണ്ടി (53), ഉത്തമപാളയം സ്വദേശി സുബയ്യൻ (53), കുമളി സ്വദേശി സെബാസ്​റ്റ്യൻ (42) എന്നിവരാണ് ഇപ്പോൾ റിമാൻഡിൽ കഴിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.