ഇടുക്കി: ജില്ലയുടെ ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായി രാമക്കൽമേടിൻെറ അടിസ്ഥാന സൗകര്യം വർധിപ്പിച്ച് രണ്ടാംഘട്ട ടൂറിസം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. വൈദ്യുതി മന്ത്രി എം.എം. മണി മുഖ്യാതിഥിയായിരുന്നു. ടൂറിസം വകുപ്പ് ഡയറക്ടർ പി. ബാലകിരൺ റിപ്പോർട്ട് അവതരിപ്പിച്ചു. ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രാദേശികമായി രാമക്കൽമേട്ടിൽ സംഘടിപ്പിച്ച പരിപാടി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. കരുണാപുരം പഞ്ചായത്ത് പ്രസിഡൻറ് വിൻസി വാവച്ചൻ അധ്യക്ഷതവഹിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങളായ വിജയകുമാരി എസ്, വിജിമോൾ വിജയൻ, ലതാ ഗോപൻ, ഡി.ടി.പി.സി സെക്രട്ടറി ഗിരീഷ് പി.എസ്, ഡി.ടി.പി.സി കമ്മിറ്റി അംഗം ടി.എം. ജോൺ തുടങ്ങിയവർ പങ്കെടുത്തു. വിനോദസഞ്ചാര വകുപ്പ് ഇടുക്കി ഡി.ടി.പി.സി വഴി 1.38 കോടി മുതൽ മുടക്കിയാണ് രാമക്കൽമേട്ടിൽ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടം നിർമാണം പൂർത്തീകരിച്ചത്. നടപ്പാത നിർമാണം, ഫെൻസിങ് പാർക്കിങ്, ഇരിപ്പിടങ്ങൾ, സ്നാക് ബാർ, പ്രതിമക്ക് ചുറ്റുമുള്ള നവീകരണ ജോലി, പൂന്തോട്ടവത്കരണം, സോളാർ ലൈറ്റിങ്, കൈവരികൾ, കുട്ടികളുടെ പാർക്ക് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതിലോല മേഖല: ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കാൻ ശിപാർശ ഇടുക്കി: ഇടുക്കി വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖല (എക്കോ സെൻസിറ്റിവ് സോൺ) രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ജനവാസമേഖലകളും കൃഷിയിടങ്ങളും പൂർണമായി പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കണമെന്ന് യോഗം ശിപാർശ ചെയ്തു. തോട്ടംമേഖല, കൈവശ ഭൂമി, വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള അഞ്ചുരുളി, കല്യാണത്തണ്ട് തുടങ്ങിയ വിനോദ സഞ്ചാര പ്രദേശങ്ങളെ ഒഴിവാക്കാനും നിർദേശിച്ചു. യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾക്ക് മിനിറ്റ്സും, സോണിൻെറ രൂപരേഖയും സമർപ്പിച്ച് പുനഃപരിശോധിച്ച ശേഷമേ അന്തിമ രേഖ തയാറാക്കൂ. റോഷി അഗസ്റ്റിൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. എം.പി ഡീൻ കുര്യാക്കോസിനെ പ്രതിനിധാനം ചെയ്ത് എം.ഡി. അർജുനൻ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസ് സ്കറിയ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജി ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ തുടങ്ങിയവർ പങ്കെടുത്തു. ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുൽ വിഷയാവതരണം നടത്തി. അസി. ഫോറസ്റ്റ് കൺസർവേറ്റർ സാബി വർഗീസ് സ്വാഗതവും അസി. വൈൽഡ് ലൈഫ് വാർഡൻ മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു. TDL100 റോഷി അഗസ്റ്റിൻ എം.എൽ.എയുടെ അധ്യക്ഷതയിൽ വെള്ളാപ്പാറ ഫോറസ്റ്റ് ഡോർമിറ്ററിയിൽ ചേർന്ന യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.