വിധവയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടുപേർ അറസ്​റ്റിൽ

ചെറുതോണി: മുരിക്കാശ്ശേരിയിൽ വിധവയായ വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ മൂങ്ങാപ്പാറ സ്വദേശികളായ രണ്ടുപേർ അറസ്​റ്റിൽ. മൂങ്ങാപ്പാറ വെട്ടിച്ചിറയിൽ ജിനീഷ് (37), കള്ളിപ്പാറ കണിയാറശ്ശേരിൽ ജോബി (33) എന്നിവരെയാണ് മുരിക്കാശ്ശേരി പൊലീസ് അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മ മനാത്തറയിൽ താമസിച്ച് ജോലിചെയ്തു വരുകയാണ്. ജോബിയും ജിനീഷും മുമ്പ്​ ഇവിടെ ജോലിക്ക് വന്നിരുന്നതിനാൽ വീട്ടമ്മയുമായി അടുത്ത പരിചയത്തിലായിരുന്നു. അഞ്ചാംതീയതി രാത്രി എ​േട്ടാടെ വീട്ടിലെത്തിയ യുവാക്കൾ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി പീഡിപ്പിച്ചെന്നാണ്​ പരാതി. സർക്കിൾ ഇൻസ്​പെക്ടർ സജിൻ ലൂയീസി​ൻെറ നേതൃത്വത്തിൽ നടപടി പൂർത്തിയാക്കി പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി. തൊടുപുഴ ഡിവൈ.എസ്.പിക്കാണ് തുടരന്വേഷണ ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.