സി.പി.ഐ ജനപ്രതിനിധി യോഗം

​​​​​ഇടുക്കി: സി.പി.ഐയുടെ നേതൃത്വത്തിൽ പൈനാവിൽ ചേർന്ന ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും നഗരസഭ കൗൺസിലർമാരുടെയും യോഗം പാർട്ടി സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ അധ്യക്ഷത വഹിച്ചു. ഇ.എസ്. ബിജിമോൾ എം.എൽ.എ, സി.പി.ഐ സംസ്ഥാന കൺട്രോൾ കമീഷൻ അംഗം മാത്യു വർഗീസ്, സംസ്ഥാന കൗൺസിൽ അംഗം കെ. സലിംകുമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ. ഫിലിപ്, മണ്ഡലം സെക്രട്ടറി എം.കെ. പ്രിയൻ തുടങ്ങിയവർ സംസാരിച്ചു. ജില്ല അസി. സെക്രട്ടറി സി.യു. ജോയി സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.