റിവർവ്യൂ ബൈപാസ്​ നിർമാണം ത്വരിതഗതിയിൽ -പി.ജെ. ജോസഫ്

തൊടുപുഴ: വെങ്ങല്ലൂർ പാലത്തിൽനിന്ന്​ ആരംഭിച്ച് ധന്വന്തരി ജങ്​ഷനിൽ എത്തിച്ചേരുന്ന റിവർവ്യൂ ബൈപാസ്​ നിർമാണം ത്വരിതഗതിയിൽ പുരോഗമിക്കുന്നതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. തൊടുപുഴയാറി​ൻെറ തീരത്തുകൂടിയാണ് ഇതി​ൻെറ നിർമാണം. 12 മീറ്ററാണ് വീതി. ഗതാഗത ആവശ്യത്തിനുപുറ​െമ തൊടുപുഴയുടെ ടൂറിസം വികസനംകൂടി ലക്ഷ്യമിട്ടാണ് റോഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. തൊടുപുഴയാറി​ൻെറ പ്രകൃതിരമണീയത ആസ്വദിക്കാൻ കഴിയുംവിധം വൈദ്യുതിവിളക്കുകൾ പ്രത്യേകം സ്ഥാപിക്കും. തൊടുപുഴ ടൗണിലെ എട്ടാമത്തെ ബൈപാസാണിത്. റോഡിനാവശ്യമായ വസ്​തു ഏറ്റെടുക്കാൻ ഏഴുകോടി രൂപ ​െചലവഴിച്ചു. റോഡി​ൻെറ നിർമാണച്ചെലവ് ആറുകോടി രൂപയാണ്. പി.ജെ. ജോസഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ പ്രഖ്യാപിച്ച ശബരിമല-കൊടൈക്കനാൽ സംസ്ഥാനപാതയുടെ ഭാഗമായാണ് റോഡ് നിർമാണം ഏറ്റെടുത്തത്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന് ജോസഫ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.