തൂക്കുപാലം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപവത്കരണ ദിനമായ ഈ മാസം 17ന് 'രാജ്യത്തിനായി പോപുലർ ഫ്രണ്ടിനൊപ്പം' പ്രമേയത്തിൽ വൈകീട്ട് 4.30ന് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൂക്കുപാലത്ത് യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും നടത്തും. പൊതുസമ്മേളനവുമായി ബന്ധപ്പെട്ട സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ജില്ല പ്രസിഡൻറ് ടി.എ. നൗഷാദ് നിർവഹിച്ചു. പ്രോഗ്രാം കൺവീനർ എം.കെ. ബഷീർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അൻവർ മൗലവി, എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് അബ്ദുൽ മജീദ്, പോപുലർ ഫ്രണ്ട് ഏരിയ പ്രസിഡൻറ് യൂനസ്, സെക്രട്ടറി സലാഹുദ്ദീൻ, ജില്ല കമ്മിറ്റി അംഗങ്ങളായ റഷീദ് കാസിമി, ഷാനവാസ് ബക്കർ, ശിഹാബ്, ഹനീഫ നവാസ്, അഫ്സൽ, ഇസ്മായിൽ, ബീരാൻ മൗലവി എന്നിവർ പങ്കെടുത്തു. ചിത്രം: TDL Poppular Front പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച് സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ജില്ല പ്രസിഡൻറ് ടി.എ. നൗഷാദ് നിർവഹിക്കുന്നു കരുണാപുരത്ത് ഗ്രാമസഭകൾ നാളെമുതൽ നെടുങ്കണ്ടം: കരുണാപുരം ഗ്രാമപഞ്ചായത്തിൻെറ 2021-22 വാർഷിക പദ്ധതി രൂപവത്കരണ ഗ്രാമസഭകൾ ഞായറാഴ്ച മുതൽ 14 വരെ അതത് വാർഡ് കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. ഗ്രാമസഭകളിൽ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് പ്രസിഡൻറ് വിൻസി വാവച്ചൻ അറിയിച്ചു. ഗ്രാമപഞ്ചായത്തിൽനിന്ന് മുഴുവൻ കുടുംബങ്ങൾക്കും സൗജന്യമായി നൽകുന്ന ഷോപ്പിങ് ബാഗ് അതത് ഗ്രാമസഭകളിൽനിന്ന് കൈപ്പറ്റാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.