മദ്യവിൽപന: ഒരാൾ പിടിയിൽ

ചെറുതോണി: ഇന്നോവ കാറിൽ മദ്യവിൽപന നടത്തിവന്ന തങ്കമണി നീലിവയൽ സ്വദേശി വെട്ടിയാങ്കൽ ആൽബിൻ ടോമിയെ (23) 11 ലിറ്റർ മദ്യവുമായി തങ്കമണി എക്സൈസ് പ്രിവൻറിവ് ഓഫിസർ കെ.എച്ച്. രാജീവി​ൻെറ നേതൃത്വത്തിലുള്ള സംഘം അറസ്​റ്റ്​ ചെയ്തു. കാറും കസ്​റ്റഡിയിലെടുത്തു. നാരകക്കാനം മുതൽ കീരിത്തോട് വരെ ഇയാൾ കാറിൽ മദ്യം എത്തിച്ചു കൊടുത്തിരുന്നു. എക്സൈസ് ഓഫിസർമാരായ പ്രിൻസ്, ജിൻസൺ, ജെയ്​സൺ, റെജി എബ്രഹാം, ആൽബിൻ ജോസ്, കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.