തൊടുപുഴ: സമഗ്ര ശിക്ഷ ഇടുക്കി നേതൃത്വത്തില്‍ ജില്ലയുടെ വിവിധ മേഖലയില്‍ കുട്ടികള്‍ക്കായ് നാട്ടരങ്ങ് എന്ന പേരില്‍ ക്യാമ്പുകള്‍ക്ക് തുടക്കം കുറിച്ചു. ജില്ലതല ഉദ്ഘാടനം നാളിയാനി ഗവ. ട്രൈബല്‍ എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ് ഉദ്ഘാടനം നിര്‍വഹിച്ചു. പാര്‍ശ്വവത്കൃത സമൂഹങ്ങളിലെ കുട്ടികളുടെ വളര്‍ച്ചയും പുരോഗതിയും ഉറപ്പാക്കുക, സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ്. പഠന വൈജ്ഞാനിക പിന്തുണയും കലാ കായിക മേഖലകളില്‍ മുന്നിലെത്താനുള്ള പരിശീലനങ്ങളും ഉള്‍പ്പെടുത്തിയാണ് ക്യാമ്പുകള്‍ ഒരുക്കിയത്. അഞ്ചുദിവസമായി സംഘടിപ്പിക്കുന്ന ക്യാമ്പില്‍ വിവിധ മേഖലകളിലെ വിദഗ്ധര്‍ കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. നാളിയാനി ഗവ.ട്രൈബല്‍ എൽ.പി സ്‌കൂളില്‍ നടന്ന യോഗത്തില്‍ െവള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദു ബിജു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എം.ജെ. ജേക്കബ് ഉൗരുമൂപ്പന്മാരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസിമോള്‍ മാത്യു, സമഗ്ര ശിക്ഷ ജില്ല കോഓഡിനേറ്റര്‍ ബിന്ദുമോള്‍.ഡി, ഇടുക്കി ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ലോഹിതദാസ്, തൊടുപുഴ എ.ഇ.ഒ ഷീബ മുഹമ്മദ് തുടങ്ങിയവരും യോഗത്തില്‍ സന്നിഹിതരായി. കരിമണ്ണൂര്‍ ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റര്‍ ജോസി ജോസ്, ട്രെയിനര്‍ ബോബന്‍ കെ. മാത്യു, സി.ആര്‍.സി.സി സിജു ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ---------- ഫോട്ടോ: നാളിയാനി ഗവ. ട്രൈബല്‍ എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലതല നാട്ടരങ്ങ് ക്യാമ്പ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ് ഉദ്ഘാടനം ചെയ്യുന്നു ---------- ഗതാഗതം തടസ്സപ്പെടും മുരിക്കാശ്ശേരി: ചിന്നാര്‍ റോഡില്‍ ടൈല്‍ വിരിക്കുന്നതിനാൽ ഗതാഗതം ഈ മാസം എട്ടുമുതല്‍ മാര്‍ച്ച് അഞ്ചുവരെ തടസ്സപ്പെടും. വാഹനങ്ങള്‍ ചിന്നാര്‍ - പെരിഞ്ചാംകുട്ടി റോഡിലൂടെ തിരിഞ്ഞ് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. െഗസ്റ്റ് ഇന്‍സ്ട്രക്ര്‍ ഒഴിവ് കഞ്ഞിക്കുഴി: ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ട്രേഡില്‍ െഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഈമാസം എട്ടിന് രാവിലെ 11ന് കഞ്ഞിക്കുഴി ഗവ. ഐ.ടി.ഐയില്‍ ഇൻറര്‍വ്യൂ നടത്തും. യോഗ്യത: എം.ബി.എ/ബി.ബി.എ/ ഏതെങ്കിലും വിഷയത്തിലെ ബിരുദം/ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഡി.ജി.ഇ.ടിയില്‍നിന്നുള്ള പരിശീലനവും കൂടാതെ 12/ഡിപ്ലോമതലത്തിലോ ശേഷമോ ഇംഗ്ലീഷ്/കമ്യൂണിക്കേഷന്‍ സ്‌കില്‍, ബേസിക് കമ്പ്യൂട്ടര്‍ എന്നിവ നിര്‍ബന്ധമായും പഠിച്ചിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം പ്രിന്‍സിപ്പൽ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഇൻറര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04862 238038.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.