വളയം സുരക്ഷിത കരങ്ങളിൽ; ജോർജേട്ട​െൻറ കൂടെ ധൈര്യമായി പോകാം അപകടരഹിത ഡ്രൈവിങ്​: ജോർജ്​ വർഗീസിനെ തേടി തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം

വളയം സുരക്ഷിത കരങ്ങളിൽ; ജോർജേട്ട​ൻെറ കൂടെ ധൈര്യമായി പോകാം അപകടരഹിത ഡ്രൈവിങ്​: ജോർജ്​ വർഗീസിനെ തേടി തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം തൊടുപുഴ: മൂന്നു പതിറ്റാണ്ടായി അപകടരഹിതമായി വാഹനം ഓടിക്കുന്ന തൊടുപുഴ ഇടവെട്ടി സ്വദേശി ഉറുമ്പനാല്‍ ജോര്‍ജ് വര്‍ഗീസിന്​ (60) തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം. സര്‍ക്കാറി​ൻെറ മികച്ച ​മോ​േട്ടാർ തൊഴിലാളിക്കുള്ള പുരസ്​കാരമാണ്​ തേടിയെത്തിയത്​. സ്വകാര്യ തൊഴില്‍ മേഖലയില്‍നിന്നുള്ളവരെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്​കാരം വെള്ളിയാഴ്​ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ സമ്മാനിക്കും. 1983ലാണ് ജോര്‍ജ് ഡ്രൈവിങ്​ ലൈസന്‍സ് എടുക്കുന്നത്. '86 മുതല്‍ തൊടുപുഴയില്‍ ഓട്ടോ ഓടിച്ചു. പിന്നീട് ആറു വര്‍ഷം തൊടുപുഴയിലെ പാചക വാതക വിതരണ ഏജന്‍സിയില്‍ ഡ്രൈവറായി. 18 വര്‍ഷമായി ഇടവെട്ടി മാര്‍ത്തോമയിലെ ഗ്രാനൈറ്റ് ഏജന്‍സിയില്‍ ടിപ്പര്‍ ലോറി ഡ്രൈവറായി ജോലി നോക്കുകയാണ്. വാഹനമോടിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഇന്നോളം ഒരപകടവും ഉണ്ടാക്കിയിട്ടില്ലെന്ന്​ ജോർജ്​ പറയുന്നു. പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്നോടിയായി തൊഴില്‍ വകുപ്പി​ൻെറയും വാഹന വകുപ്പി​ൻെറയും നേതൃത്വത്തില്‍ അഭിമുഖം നടത്തിയിരുന്നു. ആദ്യം തൊടുപുഴയില്‍ ജില്ല ലേബര്‍ ഓഫിസറുടെ നേതൃത്വത്തിലും പിന്നീട് എറണാകുളത്തും തുടര്‍ന്ന് തിരുവനന്തപുരത്തും നടന്ന കൂടിക്കാഴ്​ചകളിൽ പങ്കെടുത്തു. ഇതോടെയാണ് സംസ്ഥാനത്തെ മറ്റ് ഡ്രൈവര്‍മാരെ പിന്തള്ളി ജോര്‍ജ് വര്‍ഗീസ് പുരസ്‌കാരത്തിന്​ അര്‍ഹനായത്. ശ്രദ്ധാപൂർവം വാഹനമോടിക്കുക എന്നതാണ്​ പ്രധാനമെന്ന്​ ജോർജ്​ പറയുന്നു. എതിരെ വരുന്നവർ ശ്രദ്ധിച്ചില്ലെങ്കിലും നമ്മൾ സൂക്ഷ്​​മത പാലിച്ചാൽ ഒരു പരിധിവരെ അപകടം ഒഴിവാക്കാൻ കഴിയും. ഇത്രയും കാലത്തിനിടെ ആദ്യമായാണ്​ ഒരു പുരസ്​കാരം ലഭിക്കുന്നതെന്നും ഏറെ സന്തോഷത്തോടെ ഇത്​ സ്വീകരിക്കുമെന്നും ജോര്‍ജ് പറഞ്ഞു. ഭാര്യ സെലിന്‍. മക്കള്‍: സിജോ, സിജി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.