സർക്കാർ ഭൂമി അളന്നുതിരിക്കാൻ സ്വകാര്യ സർവേയർമാർ; പുറത്താക്കി തഹസിൽദാർ

നെടുങ്കണ്ടം: റവന്യൂ പുറമ്പോക്ക് ഭൂമി സർക്കാർ ജീവനക്കാരെന്ന വ്യാജേന സ്വകാര്യ സർ​േവയർമാർ അളന്ന് തിരിക്കാൻ ശ്രമിച്ചത് നാട്ടുകാരുടെ പരാതിയെ തുടർന്ന്​ റവന്യൂ ഉദ്യോഗസ്​ഥർ തടഞ്ഞു. കോമ്പയാർ ആനക്കല്ലിലാണ് റവന്യൂ പാറ- പുറമ്പോക്ക് ഭൂമി കൈയേറാൻ ശ്രമം നടന്നത്. സ്​ഥലത്ത് സർക്കാറി​ൻെറ കാറ്റാടി പദ്ധതി വരുന്നുവെന്ന് പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഭൂമി അളക്കാൻ ശ്രമിച്ചത്. പാറക്കെട്ട് നിറഞ്ഞ സ്​ഥലം അളക്കാൻ ശ്രമിക്കുന്നത് കണ്ട് നാട്ടുകാർ നെടുങ്കണ്ടം പഞ്ചായത്ത് എട്ടാം വാർഡ്​ അംഗം ജയകുമാറിനെ വിവരം അറിയിച്ചതിനെ തുടർന്ന്​ പാറത്തോട് വില്ലേജ് ഓഫിസറും ഉടുമ്പൻചോല തഹസിൽദാറും എത്തി. സമീപവാസിയായ സ്വകാര്യ വ്യക്​തിയുടെ നിർദേശപ്രകാരമാണ് ഭൂമി അളക്കാനെത്തിയതെന്നാണ് സർവേയർമാരിൽനിന്ന്​ ലഭിച്ച മറുപടി. ഇയാൾ മേഖലയിൽ വ്യാപകമായി സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടെന്നും വ്യാജ പട്ടയങ്ങൾ നിർമിച്ചതായും ഇതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും നാട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു. റവന്യൂ ഭൂമിയിൽനിന്ന് പുറത്തുപോകണമെന്നും ഇല്ലെങ്കിൽ അറസ്​റ്റ്​ ചെയ്യുമെന്നും തഹസിൽദാർ അറിയിച്ചതോടെ സംഘം മടങ്ങുകയായിരുന്നു. കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് തഹസിൽദാർ അറിയിച്ചു. തേയില പാക്കേജിൽനിന്ന്​ സംസ്​ഥാനം പുറത്ത്​; പ്രതിഷേധിച്ച്​ ഫെഡറേഷൻ കട്ടപ്പന: തേയില മേഖലക്ക് ആയിരം കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ കേരളത്തെ ഇതിൽനിന്ന്​ ഒഴിവാക്കിയതിൽ ചെറുകിട തേയില കർഷക ഫെഡറേഷൻ പ്രതിഷേധിച്ചു. പശ്ചിമ ബംഗാളിനും അസമിനും പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കേരളത്തിലെ തേയില കർഷകർക്ക് നിഷേധിച്ചത് പ്രതിഷേധാർഹമാണ്. ഏറ്റവും കൂടുതൽ തേയില കൃഷിയും ചെറുകിട തേയില കർഷകരുമുള്ള സംസ്‌ഥാനം കേരളമാണ്. 15000ത്തിലധികം ചെറുകിട തേയില കർഷകർ ഇടുക്കി ജില്ലയിൽ മാത്രമുണ്ട്. വയനാട് ജില്ലയിലും തേയില കൃഷി ചെയ്യുന്ന നിരവധി ചെറുകിട കർഷകരുണ്ട്. കാലാവധി കഴിഞ്ഞ തേയില വെട്ടിമാറ്റി പുതിയ കൃഷിയിറക്കാൻ സർക്കാറി​ൻെറ സഹായം അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാറി​ൻെറ പ്രത്യേക പാക്കേജിൽ കേരളത്തെകൂടി ഉൾപ്പെടുത്തണം. അതല്ലെങ്കിൽ കേരളത്തിന്‌ മാത്രമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ചെറുകിട തേയില കർഷക ഫെഡറേഷൻ ആവശ്യപ്പെട്ടു. സർക്കാർ ഇതിന്​ തയാറായില്ലെങ്കിൽ സമര രംഗത്തിറങ്ങാൻ ഫെഡറേഷൻ നിർബന്ധിതമാകുമെന്നും ഫെഡറേഷൻ പ്രസിഡൻറ്​ വൈ.സി. സ്​റ്റീഫൻ പറഞ്ഞു. മകളുടെ വിവാഹത്തിനെത്തിയവർക്ക് മാവിൻ തൈ നൽകി ബി.ഡി.ഒ മൂന്നാർ: മകളുടെ വിവാഹത്തിന് സമ്മാനവുമായി എത്തിയവർക്ക് മാവിൻ തൈ തിരിച്ചുനൽകി ദേവികുളം ബി.ഡി.ഒ ഗിരിജ ബാലാജി. കോവിഡ് പ്രാട്ടോകോൾ പാലിച്ചാണ്​ മകൾ അർച്ചന ബാലാജിയുടെ വിവാഹം നടന്നത്​. ബുധനാഴ്ച അടിമാലി സൻെറ് ജോർജ് പള്ളിയിലായിരുന്നു വിവാഹം. സർക്കാറി​ൻെറ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സ്വന്തം പണം മുടക്കിയാണ് തൈകൾ നൽകിയത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്പിനാണ് ഗിരിജ ബാലാജി ആദ്യ തൈ നൽകിയത്. TDL WEDDING MANGO TREE മകളുടെ വിവാഹത്തിന്​ എത്തിയ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്പിന്​ ദേവികുളം ബി.ഡി.ഒ ഗിരിജ ബാലാജി മാവിൻ തൈ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.