ഫാം ടൂറിസം പദ്ധതിയും വീട്ടുപടിക്കൽ വിപണിയും

ഉദ്​ഘാടനം ഇന്ന്​ തൊടുപുഴ: സഞ്ചാരികള്‍ക്ക് കാര്‍ഷിക സംസ്‌കൃതിയെയും പ്രകൃതിയെയും അടുത്തറിയാന്‍ വണ്ടിപ്പെരിയാര്‍ സ്​​റ്റേറ്റ്​ വെജിറ്റബിള്‍ ഫാമില്‍ പൂര്‍ത്തിയാക്കിയ ഫാം ടൂറിസം പദ്ധതിയുടെയും വീട്ടുപടിക്കല്‍ വിപണി പദ്ധതിയുടെയും ഉദ്ഘാടനം വെള്ളിയാഴ്​ച മൂന്നിന്​ മൂന്നാറില്‍ നടക്കും. സഞ്ചാരികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ സൻെറര്‍, സെയില്‍സ് കൗണ്ടര്‍, സീറോ വേസ്​റ്റ്​ പവിലിയന്‍ തുടങ്ങിയ അടിസ്ഥാന സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിപണന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം കൃഷിക്കാര്‍ ഉല്‍പാദിപ്പിക്കുന്ന ജൈവ ഉല്‍പന്നങ്ങള്‍ക്ക് ശരിയായ വില ലഭിക്കുന്നില്ല എന്ന വിഷയത്തിന് പരിഹാരമാണ് പീരുമേട് നിയോജക മണ്ഡലത്തിലെ ഒമ്പതു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വീട്ടുമുറ്റത്തൊരു വിപണി എന്ന സഞ്ചരിക്കുന്ന ജൈവ വിപണി പദ്ധതി. വീട്ടുപടിക്കല്‍ വിപണി പദ്ധതിക്കായി വാങ്ങിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫും ചടങ്ങില്‍ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.