റോളർ സ്​കേറ്റിങ്​ ജില്ല ചാമ്പ്യൻഷിപ്

നെടുങ്കണ്ടം: 22ാമത് ജില്ല റോളർ സ്​കേറ്റിങ്​ ചാമ്പ്യൻഷിപ് ഞായർ, തിങ്കൾ ദിവസങ്ങളിൽ തൊടുപുഴ വെങ്ങല്ലൂർ റോളർ സ്​കേറ്റിങ്​ റിങ്ങിൽ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടക്കും. മത്സരാർഥികൾ എൻട്രി ഫോറം, വയസ്സ്​ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ സഹിതം ക്ലബ്​ മുഖാന്തരമോ പരിശീലകർ മുഖാന്തരമോ അപേക്ഷ നൽകണം. സംസ്ഥാന മത്സരത്തിലേക്കുള്ള ടീമിനെ തെരഞ്ഞെടുക്കും. മത്സരാർഥികൾ ഞായറാഴ്ച രാവിലെ ഏഴിന്​ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ല റോളർ സ്​കേറ്റിങ്​ അസോസിയേഷൻ പ്രസിഡൻറ് ജോയി തോമസ്​ അറിയിച്ചു. ഫോൺ: 9446037539. കെ.ആർ. സുകുമാരൻ നായർ ചരമ വാർഷിക ദിനാചരണം നെടുങ്കണ്ടം: ഡി.സി.സി വൈസ്​ പ്രസിഡൻറും നെടുങ്കണ്ടം പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാനുമായിരുന്ന കെ.ആർ. സുകുമാരൻ നായരുടെ ഒന്നാം ചരമ വാർഷിക ദിനാചരണം വെള്ളിയാഴ്ച തൂക്കുപാലം എസ്​.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. വൈകീട്ട്​ മൂന്നിന് നടക്കുന്ന അനുസ്​മരണത്തിൽ വിവിധ രാഷ്​ട്രീയ, സാമൂഹിക, മത രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച്​ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർഥിക്ക് കെ.ആർ.എസ്​ എൻഡോവ്മൻെറ് നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.