ചെറുതോണി: കീരിത്തോട് കേന്ദ്രീകരിച്ച് വ്യാജമദ്യ വിൽപനയും വ്യാജവാറ്റും വ്യാപകമായിട്ടും പൊലീസും എക്സൈസും നടപടിയെടുക്കുന്നിെല്ലന്ന് പരാതി. കഞ്ഞിക്കുഴി പഞ്ചായത്തിൽ പനംകുട്ടി ലോവർപെരിയാർ വനമേഖലയോട് ചേർന്ന കീരിത്തോട്ടിൽ വനത്തിൽനിന്ന് വാറ്റിക്കൊണ്ടുവരുന്ന ചാരായം വിദേശമദ്യവും കൂട്ടിക്കലർത്തി വിൽക്കുന്നുണ്ട്. കീരിത്തോട് എത്തിക്കുന്ന വ്യാജമദ്യം ആവശ്യക്കാരെ വിളിച്ചുവരുത്തി കൈമാറുകയാണ്. ദിനംപ്രതി പനംകുട്ടി, ചേലച്ചുവട് പെരിയാർവാലി, കഞ്ഞിക്കുഴി തുടങ്ങിയ സ്ഥലങ്ങളിൽനിന്നുവരെ മദ്യം തേടി ധാരാളമാളുകൾ എത്തുന്നതോടെ വൈകീട്ട് നാലിന് കഴിഞ്ഞാൽ ടൗണും പരിസരങ്ങളും മദ്യപാനികളുടെയും സാമൂഹിക വിരുദ്ധരുടെയും പിടിയിലാകുകയാണ്. ഇതോടെ സ്ത്രീകൾക്കും കുട്ടികൾക്കും ഒറ്റക്ക് വഴിനടക്കാനാവാത്ത അവസ്ഥയാണ്. വാഹനങ്ങളിലും ആൾതാമസമില്ലാത്ത വീടുകളിലും മിനി ബാർ പ്രവർത്തിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. കഞ്ഞിക്കുഴി പൊലീസിൻെറയും ഇടുക്കി എക്സൈസ് ഓഫിസിൻെറയും പരിധിയിലാണ് പ്രദേശം. സൻെറ് ജോസഫ് ശുശ്രൂഷാലയം ഉദ്ഘാടനം ചെറുതോണി: സൻെറ് ജോസഫ് ശുശ്രൂഷാലയത്തിൻെറ വെെഞ്ചരിപ്പും ഉദ്ഘാടനവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈമാസം ആറിന് വൈകീട്ട് മൂന്നിന് നടത്തും. ആറിന് കോട്ടയം അതിരൂപത വികാരി ജനറാൾ മോൺ. മൈക്കിൾ വെട്ടിക്കാട്ട് െവെഞ്ചരിപ്പും കലക്ടർ എച്ച്. ദിനേശൻ ഉദ്ഘാടനവും നടത്തുമെന്ന് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. -------------- പീരുമേട് സി.പി.എം സ്കൂളിൻെറ 97 വർഷം പഴക്കമുള്ള കെട്ടിടം ഓർമയിലേക്ക് പീരുമേട്: ചിദംബരം പിള്ള മെമ്മോറിയൽ (സി.പി.എം) ഹയർ സെക്കൻഡറി സ്കൂളിൻെറ പഴയ കെട്ടിടം വിസ്മൃതിയിലേക്ക്. പുതിയ കെട്ടിട സമുച്ചയം നിർമിക്കുന്നതിനായാണ് കെട്ടിടം പൊളിച്ചുമാറ്റുന്നത്. 1924ൽ സ്ഥാപിച്ച കെട്ടിടമാണിത്. 11.5 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമിക്കും. ചിദംബരം തേയിലത്തോട്ടത്തിൻെറ ഉടമയായിരുന്ന ചിദംബരം പിള്ളയാണ് 1924ൽ സ്കൂൾ തുറന്നത്. തോട്ടം തൊഴിലാളികളുടെ കുട്ടികളും പീരുമേട്ടിലെയും പരിസരങ്ങളിലെയും കുട്ടികളായിരുന്നു വിദ്യാർഥികൾ. 1952ൽ ഹൈസ്കൂളായി ഉയർത്തുകയും പിന്നീട് ഹയർ സെക്കൻഡറി വിഭാഗം ആരംഭിക്കുകയും ചെയ്തു. അഞ്ചാം ക്ലാസ് മുതൽ 10 വരെ മലയാളം മീഡിയവും എട്ടുമുതൽ 10 വരെ തമിഴ് വിഭാഗത്തിലും അധ്യയനം നടത്തിവരുന്നു. ഏലപ്പാറ, പെരുവന്താനം, കരടിക്കുഴി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കിലോമീറ്ററുകൾ നടന്നാണ് സ്കൂളിൽ എത്തിയിരുന്നത്. ആദ്യകാലങ്ങളിൽ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചിരുന്ന ഹൈറേഞ്ചിലെ ഏക സ്കൂൾ ആയതിനാൽ പഴമക്കാർ ഇംഗ്ലീഷ് സ്കൂളെന്നാണ് വിളിച്ചിരുന്നത്. സ്കൂളിന് സമീപത്തെ മേലഴുതയിൽനിന്ന് കുട്ടികൾ സ്കൂളിലെത്തുന്ന ഇടവഴി ഇപ്പോഴും ഇംഗ്ലീഷ് കുറുക്കെന്നാണ് അറിയപ്പെടുന്നത്. ഇപ്പോഴും സ്കൂളിലെത്തുന്ന ഭൂരിപക്ഷം വിദ്യാർഥികളും തോട്ടം തൊഴിലാളികളുടെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും മക്കളാണ്. കഴിഞ്ഞ രണ്ട് വർഷവും എസ്.എസ്.എൽ.സിക്ക് നൂറു ശതമാനം വിജയം ലഭിച്ചിരുന്നു. 2006ൽ വിജയശതമാനം ഗണ്യമായി കുറഞ്ഞു. ഇതേതുടർന്ന് സർക്കാർ ദത്തെടുത്ത ജില്ലയിലെ നാല് സ്കൂളിൽ ഒന്നായിരുന്നു. ഇതിനുശേഷം 10ാം ക്ലാസിലെ കുട്ടികൾക്ക് പഠനത്തിനുവേണ്ടി 'സായാഹ്ന പഠനക്കൂട്ടം', രാത്രികാല പഠനം, അയൽപക്ക പഠനക്കൂട്ടം, മാതാപിതാക്കൾക്ക് ബോധവത്കരണം തുടങ്ങിയവ ആരംഭിച്ചു. 2018ലെ പ്രളയത്തിൽ കെട്ടിടത്തിന് വിള്ളൽ വീണതോടെ ക്ലാസ് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.