പട്ടികജാതി ഫണ്ട് തട്ടിപ്പ് വിജിലൻസ്​ അന്വേഷിക്കണം -കെ.പി.എം.എസ്​

അടിമാലി: ദേവികുളം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസ്​, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽനിന്നുള്ള പട്ടികജാതി വിഭാഗങ്ങളുടെ ഫണ്ട് വിനിയോഗത്തെക്കുറിച്ച് വിജിലൻസ്​ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്​​ മുഖ്യമന്ത്രി ഉൾപ്പെടെയുളളവർക്ക് പരാതി നൽകിയതായി കെ.പി.എം.എസ്​ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാജൻ. 2011 മുതൽ മൂന്നാർ മേഖലയിൽ പട്ടികജാതി വിഭാഗങ്ങളുടെ പേരിൽ കോടിക്കണക്കിന് രൂപയാണ് വിവിധ ഇനത്തിൽ തട്ടിപ്പ് നടത്തിയിരിക്കുന്നത്. കൂടുതലും ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ്​ തട്ടിപ്പ് നടക്കുന്നത്. ഇതിന് സർക്കാർ ഉദ്യാഗസ്ഥർ ഒത്താശ ചെയ്തുകൊടുക്കുകയാണ്. 2018മുതൽ പട്ടികജാതി വിദ്യാർഥികൾക്ക് നൽകിയ സ്​കോളർഷിപ് ഇനത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. ദേവികുളം പട്ടികജാതി വികസന ഓഫിസിൽനിന്ന്​ ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമി വാങ്ങി നൽകിയ ഇനത്തിലും ഭവന നിർമാണം, ലാപ്ടോപ്, സ്​കോളർഷിപ് എന്നിവയിൽ മാത്രമായാണ് ലക്ഷങ്ങൾ തട്ടിയത്. കൂടാതെ, ത്രിതല പഞ്ചായത്തുകളിൽ എസ്​.സി.പി ഫണ്ട്​ വിനിയോഗങ്ങളെ സംബന്ധിച്ചും വിജിലൻസ്​ അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി നൽകിയതെന്നും ഇ​ദ്ദേഹം പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ശമ്പളനിരക്കിലെ അപാകതകൾ തിരുത്തണം -കെ.എസ്​.എച്ച്​.ഐ.എ ഇടുക്കി: സംസ്ഥാന ആരോഗ്യ വകുപ്പിലെ രണ്ടാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുതൽ സ്ഥാനക്കയറ്റ തസ്തികകളിലേക്ക് ശമ്പള പരിഷ്‌കരണ കമീഷൻ ശിപാർശ ചെയ്ത തെറ്റായ ശമ്പളനിരക്കിലെ അപാകതകൾ അടിയന്തരമായി തിരുത്തണമെന്നും പുനഃപരിശോധിക്കണമെന്നും കേരള സ്​​റ്റേറ്റ്​ ഹെൽത്ത്‌ ഇൻസ്‌പെക്​ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ 22,200-48,000 രൂപയായിരുന്ന ശമ്പളനിരക്ക് 31,100-66,800 രൂപയായി ശമ്പള കമീഷൻ പുതുക്കി ശിപാർശ ചെയ്തിരിക്കുകയാണ്. അതേസമയം, സമാന തസ്തികകളായ രണ്ടാം ഗ്രേഡ് ലാബ് ടെക്‌നീഷൻ, റേഡിയോഗ്രാഫർ, ഫാർമസിസ്​റ്റ്​, ഒപ്‌റ്റോമെട്രിസ്​റ്റ്​, ഡൻെറൽ ഹൈജീനിസ്​റ്റ്​, ബ്ലഡ് ബാങ്ക് ടെക്‌നീഷൻ തുടങ്ങിയവരുടെ കഴിഞ്ഞ ശമ്പളനിരക്ക് 22,200-48,000ൽനിന്ന്​ 35,600-75,400 രൂപയായി ശമ്പള കമീഷൻ വർധിപ്പിക്കുകയും ചെയ്തു. വിദ്യാഭ്യാസ യോഗ്യതക്കൊപ്പം പൊതുജനാരോഗ്യരംഗ​െത്ത ഉത്തരവാദിത്തവും നിപ, കോവിഡ് തുടങ്ങിയ രോഗങ്ങൾക്കെതിരെ പൊരുതി മികച്ച സേവനം നടത്തുന്ന ജീവനക്കാരെ ഒന്നടങ്കം അവഗണിക്കുന്ന താഴ്ന്ന ശമ്പളനിരക്കാണ് രണ്ടാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുതൽ സ്ഥാനക്കയറ്റ തസ്തികകളിലേക്ക് നിലവിൽ കമീഷൻ ശിപാർശ ചെയ്തിരിക്കുന്നതെന്നും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആശ്രാമം പി.ആർ. ബാലഗോപാൽ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.