* കണ്ടില്ലെന്നുനടിച്ച് വനംവകുപ്പ് ചെറുതോണി: വനംവകുപ്പിൻെറ കീഴിൽ വെള്ളാപ്പാറയിൽ പ്രവർത്തിക്കുന്ന ഫോറസ്റ്റ് ഡോർമിറ്ററിക്ക് സമീപം വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ശലഭോദ്യാനം കാടുകയറി നശിക്കുന്നു. വ്യത്യസ്തമായ ശലഭങ്ങളുടെ ആവാസമേഖലയായ ഈ പ്രദേശത്ത് ഉദ്യാനം നിർമിക്കാൻ തെരഞ്ഞെടുക്കുകയായിരുന്നു. പറവകളെ ആകർഷിക്കുകയും പരാഗണം നടത്തുകയും ചെയ്യുന്ന തരത്തിലുള്ള നിരവധി പൂച്ചെടികളും ഔഷധവൃക്ഷ ചെടികളും നട്ടുപിടിപ്പിച്ചിരുന്നു. എന്നാൽ, അധികാരികളുടെ അവഗണനയിൽ ഇവിടം നശിക്കുകയാണ്. വനംവകുപ്പിൻെറ ആസ്ഥാനമായ സഹ്യസാനുവിൽനിന്ന് 100 മീറ്റർ മാത്രം മാറിയാണ് ശലഭോദ്യാനം ഉള്ളത്. ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ എത്തുന്നവർ ശലഭോദ്യാനവും സന്ദർശിക്കാൻ എത്തിരുന്നു. നൂറുകണക്കിന് വിദ്യാർഥികൾ ശലഭങ്ങളെക്കുറിച്ചും അവയുടെ ആവാസ വ്യവസ്ഥയെക്കുറിച്ചും പഠിച്ച് മനസ്സിലാക്കാൻ ഇവിടെയെത്തിയിരുന്നു. എന്നാൽ, ഉദ്യാനം നശിച്ചതോടെ ഇവിടേക്ക് സന്ദർശകർ ആരും ഇപ്പോൾ എത്താറില്ല. ഇടുക്കിയുടെ പൈതൃകമായ ശലഭോദ്യാനം പുനരുദ്ധരിക്കാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. TDL BUTTERFLY GARDENING CHNY കാടുകയറി നശിക്കുന്ന ജില്ല ആസ്ഥാനത്തെ ശലഭോദ്യാനം ചരിത്ര എക്സിബിഷൻ നടത്തി നെടുങ്കണ്ടം: എം.ഇ.എസ് കോളജ്്് നാഷനൽ സർവിസ് സ്കീം യൂനിറ്റും ഡിപ്പാർട്മൻെറ് ഓഫ് ഹിസ്റ്ററിയും സംയുക്തമായി റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിൻെറ ഭാഗമായി ഇൻഡോസ്പെക് 21 ചരിത്ര എക്സിബിഷൻ നടത്തി. സിന്ധു നദീതട സംസ്കാരം മുതൽ ഇന്ത്യ റിപ്പബ്ലിക് ആകുന്നതുവരെയുള്ള ചരിത്രത്തിൻെറ ഒരു സംക്ഷിപ്ത രൂപം കാണികൾക്ക് നൽകുന്ന തരത്തിലായിരുന്നു എക്സിബിഷൻ തയാറാക്കിയിരുന്നത്. എൻ.എസ്.എസ് വളൻറിയർമാരും ഹിസ്റ്ററി വിദ്യാർഥികളും ചേർന്നാണ് എക്സിബിഷൻ ഒരുക്കിയത്. പുരാതനം, മധ്യയുഗം, കോളനികാലഘട്ടം, സ്വാതന്ത്ര്യസമരം എന്നീ കാലഘട്ടങ്ങളിലായാണ് ചരിത്രം അവതരിപ്പിച്ചത്. വൈസ് പ്രിൻസിപ്പൽ കെ. അബ്്ദുൽ റസാഖ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർമാരായ സി.ടി. ഷാനവാസ്, ടി.എ. ഫാത്തിമ സുല്ലമി, ഹിസ്റ്ററി വിഭാഗം മേധാവി കെ. ഷരീഫ് എന്നിവർ എക്സിബിഷൻ ഒരുക്കുന്നതിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.