പരസ്യ പ്രസ്​താവനകള്‍ക്കെതിരെ മുഖംനോക്കാതെ നടപടി: ഡി.സി.സി

തൊടുപുഴ: തിരുവനന്തപുരത്ത് ചേര്‍ന്ന കെ.പി.സി.സി നേതൃയോഗ തീരുമാനപ്രകാരം പാർട്ടിക്ക്​ അവമതിപ്പുണ്ടാക്കുന്ന പരസ്യപ്രസ്​താവനകള്‍ നിരോധിച്ചതായി ഡി.സി.സി പ്രസിഡൻറ്​ ഇബ്രാഹീംകുട്ടി കല്ലാർ. സോഷ്യല്‍ മീഡിയയിലൂടെയടക്കം ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍, പാര്‍ട്ടിക്കെതിരെയോ നേതാക്കള്‍ക്കെതിരായോ പരാമര്‍ശങ്ങള്‍ നടത്തരുത്​. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ഉടനടി അച്ചടക്ക നടപടി സ്വീകരിക്കാനാണ് കെ.പി.സി.സി നിര്‍​േദശമെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു. ഡി.സി.സി പ്രസിഡൻറിനെതിരെ കൈയേറ്റം: നേതാക്കൾക്കെതിരെ നടപടി തൊടുപുഴ: സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കെ.എച്ച്. റഷീദ് കപ്രാട്ടിലിനെ ഡി.സി.സി മെംബര്‍ സ്ഥാനത്തുനിന്ന്​ നീക്കം ചെയ്​തതായും ഇ.എച്ച്. ഷാജി ഇടത്തിപ്പറമ്പിലിനെ പ്രാഥമിക അംഗത്വത്തില്‍നിന്ന്​ പുറത്താക്കിയതായും ഡി.സി.സി പ്രസിഡൻറ്​ അറിയിച്ചു. തൊടുപുഴ സിസിലിയ ഹോട്ടലിനു മുന്നിലുണ്ടായ സംഘര്‍ഷത്തോടനുബന്ധിച്ചാണ്​ നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.