മറയൂർ: പാമ്പാറിൽ അനധികൃതമായി നടക്കുന്ന മണൽവാരൽ റവന്യൂ വകുപ്പ് തടഞ്ഞു. മറയൂർ വില്ലേജ് ഓഫിസർ പി. സുജിത് കുമാർ, വില്ലേജ് അസിസ്റ്റൻറുമാരായ ശ്രീനിവാസൻ, പി. ഹരി എന്നിവരാണ് പാമ്പാറ്റിൽനിന്ന് മണൽ വാരുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയത്. വള്ളമുപയോഗിച്ച് മണൽവാരിക്കൊണ്ടിരുന്നവർ ഓടിരക്ഷപ്പെട്ടു. കോരിയിട്ടിരുന്ന 200 അടിയിലധികം മണലും മണൽ വാരാനുപയോഗിച്ച വള്ളവും മറയൂർ പൊലീസിലിൽ ഏൽപിച്ചു. ചിത്രം- TDL MANAL അനധികൃതമായി വാരിയ മണൽ റവന്യൂ വകുപ്പും പൊലീസ് സംഘവുമെത്തി പരിശോധിക്കുന്നു കമ്പംമെട്ടിൽ തമിഴ്നാട് വക ടാക്സി ഓട്ടോസ്റ്റാൻഡ് നെടുങ്കണ്ടം: സംസ്ഥാന അതിർത്തി പട്ടണമായ കമ്പംമെട്ടിൽ തമിഴ്നാട് വക ടാക്സി ഓട്ടോ. കമ്പത്തുനിന്ന് എത്തിയ ഓട്ടോകളാണ് ഇവിടെ സ്റ്റാൻഡ് ആരംഭിച്ചത്. തമിഴ്നാട് വനംവകുപ്പിൻെറ ചെക്പോസ്റ്റിന് സമീപത്തായാണ് ഓട്ടോ സ്റ്റാൻഡ് ആരംഭിച്ചിരിക്കുന്നത്. കമ്പംമെട്ടിൽ 15ഓളം ഓട്ടോകളാണ് കഴിഞ്ഞദിവസം മുതൽ സർവിസ് ആരംഭിച്ചത്. കുമളി-കമ്പം റോഡ് പുനർനിർണത്തിനായി അടച്ചതോടെ കമ്പംമെട്ടിൽ വാഹനത്തിരക്ക് വർധിച്ചു. ഇതേ തുടർന്നാണ് ഒറ്റ രാത്രികൊണ്ട് കമ്പംമെട്ടിൽ തമിഴ്നാട് ടാക്സി ഓട്ടോകളുടെ സ്റ്റാൻഡ് പ്രത്യക്ഷപ്പെട്ടത്. തമിഴ്നാട്ടിലേക്ക് യാത്രചെയ്യുന്നവർ കൂടുതലായും ആശ്രയിച്ചിരുന്നത് കുമളി ചെക്പോസ്റ്റിനെയായിരുന്നു. എന്നാൽ, കുമളി-കമ്പം റോഡ് അടച്ചതോടെ യാത്രവാഹനങ്ങളും ചരക്കുവാഹനങ്ങളും ഇപ്പോൾ കടന്നുപോകുന്നത് കമ്പംമെട്ട് വഴിയാണ്. ഈ സാഹചര്യത്തിലാണ് തോട്ടം തൊഴിലാളികളെയും കച്ചവടക്കാരെയും കമ്പത്തേക്ക് എത്തിക്കുന്നതിന് ഓട്ടോകൾ കമ്പത്തുനിന്ന് എത്തി ഇവിടെ സ്റ്റാൻഡ് ആരംഭിച്ചത്. കമ്പംമെട്ടിൽ തമിഴ്നാട്ടിലേക്ക് പോകുന്നവർക്കുള്ള യാത്ര സൗകര്യം പരിമിതമാണ്. കോവിഡ് കാലത്തിന് മുമ്പ് തമിഴ്നാട്ടിലേക്ക് കെ.എസ്.ആർ.ടി.സിയും തമിഴ്നാട് സർക്കാറിൻെറ ട്രാൻസ്പോർട്ട് കോർപറേഷനും സർവിസുകൾ നടത്തിയിരുന്നു. എന്നാൽ, കോവിഡിൻെറ സാഹചര്യത്തിൽ ചെക്പോസ്റ്റുകൾ അടച്ചതോടെ ഈ സർവിസുകൾ റദ്ദാക്കിയിരുന്നു. ഇത് പുനരാരംഭിക്കാത്ത സാഹചര്യത്തിലാണ് തമിഴ്നാട്ടിൽനിന്നുള്ള ടാക്സി ഓട്ടോകൾ കമ്പംമെട്ടിൽ സ്റ്റാൻഡ് ആരംഭിച്ചത്. ചിത്രം - TDL TAXI STAND ടാക്സി സ്റ്റാൻഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.