തൊടുപുഴ: ഗാന്ധിജി സ്റ്റഡി സൻെറർ കാർഷികമേളയോട് അനുബന്ധിച്ച് ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് തെങ്ങും ഇടവിളകളും എന്ന വിഷയത്തിൽ സെമിനാർ വെങ്ങല്ലൂർ-മങ്ങാട്ടുകവല ബൈപാസിലുള്ള കാഡ്സ് വില്ലേജ് സ്ക്വയറിൽ നടക്കും. സെമിനാറിൻെറ ഉദ്ഘാടനം അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് നിർവഹിക്കും. എം.ജി യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് അധ്യക്ഷതവഹിക്കും. സി.പി.സി.ആർ.ഐ പ്രിൻസിപ്പൽ സയൻറിസ്റ്റുമാരായ ഡോ. റെജി ജേക്കബ് തോമസ്, ഡോ. എ. അബ്ദുൽ ഹാരിസ്, ഡോ. പി.ഡി. പുഷ്പലത (പ്രഫ. ഹെഡ്, കണ്ണാറ വാഴ ഗവേഷണ കേന്ദ്രം), ഡോ. സി.ജി. സുജ (സി.ടി.സി.ആർ.ഐ), വി.സി. സെബാസ്റ്റ്യൻ (ഹോംേഗ്രാൺ) എന്നിവർ പങ്കെടുക്കും. കാർഷിക വികസനത്തിൽ ജനപ്രതിനിധികൾക്കുള്ള പങ്ക് -സെമിനാർ നാളെ തൊടുപുഴ: ഗാന്ധിജി സ്റ്റഡി സൻെറർ കാർഷിക മേളയോടനുബന്ധിച്ച് ജില്ലയിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സംഗമവും അധികാര വികേന്ദ്രീകരണവും കാർഷിക വികസനത്തിൽ ജനപ്രതിനിധികൾക്കുള്ള പങ്കും സെമിനാറിൻെറ ഉദ്ഘാടനവും ബുധനാഴ്ച രണ്ടിന് ന്യൂമാൻ കോളജ് അങ്കണത്തിൽ നടക്കും. മുഖ്യമന്ത്രി പഞ്ചായത്ത് അംഗങ്ങളുമായി ബുധനാഴ്ച രാവിലെ ഓൺലൈൻ മീറ്റിങ് നടത്തുന്നതിനാൽ രാവിലെ നടത്താൻ നിശ്ചയിച്ച സെമിനാർ ഉച്ചക്ക് രണ്ടിലേക്ക് മാറ്റി. സെമിനാറിൻെറ ഉദ്ഘാടനം പി.സി. സിറിയക് നിർവഹിക്കും. സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് നാലിന് സമാപന സമ്മേളനം സിനിമ നടി മഞ്ജുവാര്യർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ ചെണ്ടമേളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.