കോളജുകൾ തുറന്നു; അകലംപാലിച്ച്​

തൊടുപുഴ: കോവിഡ്​ ആശങ്കയിൽ അടഞ്ഞുകിടന്ന ജില്ലയിലെ കോള​ജ​ുകൾ തിങ്കളാഴ്​ച തുറന്നതോടെ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തോടെയാണ്​ വിദ്യാർഥികൾ തിങ്കളാഴ്​ച കലാലയത്തി​​ൻെറ പടികയറിയത്​. മാസങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം തങ്ങളുടെ സുഹൃത്തുക്കളെയും അധ്യാപകരെയും കണ്ട സന്തോഷമായി അവരുടെ മുഖങ്ങളിലെല്ലാം. കോവിഡ്​ മനദണ്ഡങ്ങൾ പാലിച്ചായിരുന്നു​ കോളജുകളുടെ പ്രവർത്തനം​. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചുമാണ്​ വിദ്യാർഥികൾ കോളജിലെത്തിയത്​. അവസാനവർഷ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കാണ്​ തിങ്കളാഴ്​ച ക്ലാസുകൾ ആരംഭിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്​ ക്ലാസുകൾ ആരംഭിക്കുന്നതിനെപ്പറ്റിയും ഓൺലൈൻ ക്ലാസുകളെപ്പറ്റിയും ബോധവത്​കരണം നൽകിയായിരുന്നു ആദ്യദിനം. ക്ലാസുകളെ വിവിധ ഷിഫ്റ്റുകളാക്കി തിരിച്ചും വിദ്യാർഥികളുടെ എണ്ണംകുറച്ചുമാണ് പലയിടത്തും ക്ലാസുകൾ ആരംഭിച്ചത്. ഒരു ബെഞ്ചിൽ രണ്ടുപേരെന്ന രീതിയിലാണ് വിദ്യാർഥികളുടെ ഇരിപ്പിടം ക്രമീകരിച്ചിരുന്നത്​. ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.