കട്ടപ്പന: . അമ്പലമേട് പാറയ്ക്കൽ ഫാത്തിമയുടെ കട്ടപ്പന പുളിയന്മല റോഡിൽ വഴിയരികിലിരുന്ന സ്കൂട്ടറാണ് ആരോ തീയിട്ട് നശിപ്പിച്ചത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. കട്ടപ്പനയിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ദിവസേന ഉപയോഗിക്കുന്ന യമഹ റേ സ്കൂട്ടറാണ് നശിപ്പിച്ചത്. വീട്ടുമുറ്റത്തേക്ക് വാഹനം കയറാത്തതിനാൽ നാലുവർഷമായി വഴിയരികിൽതന്നെയാണ് ഫാത്തിമ സ്കൂട്ടർ വെക്കുന്നത്. ശനിയാഴ്ചയും പതിവുപോലെ സ്കൂട്ടർ വഴിയരികിൽ വെച്ചാണ് വൈകീട്ട് വീട്ടിലേക്ക് മടങ്ങിയത്. പിന്നീട് രാത്രി ഒമ്പതരയോടെ അയൽവാസിയാണ് സ്കൂട്ടർ കത്തുന്നത് ഫാത്തിമയെ അറിയിച്ചത്. വാഹനം െവച്ച സ്ഥലത്തുനിന്ന് 100 മീറ്റർ മാറി ഓടയിൽ തള്ളിയ ശേഷമാണ് വാഹനത്തിന് തീയിട്ടത്. യുവതി വിളിച്ചറിയിച്ചതനുസരിച്ച് രാത്രിയിൽതന്നെ വണ്ടന്മേട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.