നിർത്തിവെച്ച സർവിസുകൾ തുടങ്ങിയില്ല തൊടുപുഴ: നിർത്തലാക്കിയ സർവിസുകൾ കെ.എസ്.ആർ.ടി.സി പുനരാരംഭിക്കാത്തതിനെ തുടർന്ന് യാത്രാക്ലേശം രൂക്ഷം. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കലക്ഷൻ കുറവായ സർവിസുകളിൽ പലതും നിർത്തലാക്കിയതോടെയാണ് തൊടുപുഴ ഡിപ്പോക്ക് കീഴിലുള്ള ബസുകൾ പലതും കട്ടപ്പുറത്തായത്. പല ഉൾപ്രദേശങ്ങളിലേക്കും സ്വകാര്യ ബസുകളും കാര്യമായി സർവിസ് നടത്താത്തതോടെ യാത്രക്കാർ ദുരിതത്തിലായി. നിർത്തലാക്കിയ സർവിസുകൾ ജനുവരി ആദ്യവാരം തന്നെ ഓടിത്തുടങ്ങുമെന്നാണ് കെ.എസ്.ആർ.ടി.സി അറിയിച്ചതെങ്കിലും പലതും ഇപ്പോഴും ഓടിത്തുടങ്ങിയിട്ടില്ല. തൊടുപുഴ ഡിപ്പോയിൽനിന്ന് 34 സർവിസുകൾ മാത്രമാണ് ഇപ്പോൾ ഓടുന്നത്. നേരത്തേ 52 സർവിസുകൾ പുറപ്പെട്ടിരുന്ന സ്ഥാനത്താണിത്. ഇപ്പോൾ സർവിസ് നടത്തുന്നതിൽ കൂടുതലും സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് സർവിസ് ബസുകളാണ്. ഓർഡിനറി സർവിസുകൾ പലതും ആരംഭിക്കാത്തതാണ് ഗ്രാമീണ മേഖലയിലടക്കം യാത്ര ദുരിതത്തിനിടയാക്കുന്നത്. സ്കൂളുകളും കോളജുകളും ഭാഗികമായി പ്രവർത്തനം ആരംഭിച്ചതോടെ കുട്ടികൾക്കും യാത്രദുരിതം വിതക്കുകയാണ്. തൊടുപുഴ ഡിപ്പോയിൽനിന്ന് ആനക്കയം, പൂമാല, മുളളരിങ്ങാട്, മൂലമറ്റം തുടങ്ങിയ റൂട്ടുകളിൽ ഓടിയിരുന്ന പല ഷട്ടിൽ സർവീസുകളും ഓടുന്നില്ല. ഇവിടങ്ങളിലുള്ളവർ കൂടുതലും ബസുകളെയാണ് ആശ്രയിക്കുന്നത്. തൊടുപുഴ- മൂലമറ്റം സർവീസ് നടത്തിയിരുന്ന ബസുകൾക്ക് നല്ല കളക്ഷനുണ്ടായിട്ടും പലതും സർവീസ് ആരംഭിക്കുന്നില്ലെന്ന് യാത്രക്കാർ ആേരാപിക്കുന്നു. കൂടാതെ രാവിലെ 8.30 ന് തൊടുപുഴയിൽ നിന്ന് കട്ടപ്പനയിലേക്ക് പോകുന്ന ബസും സർവീസ് തുടങ്ങിയിട്ടില്ല. ഉദ്യോഗസ്ഥരടക്കം നിരവധി പേർ ആശ്രയിക്കുന്ന ബസാണ് ഇത്. കൂടാതെ മുവാറ്റുപുഴ- കാഞ്ഞിരപ്പള്ളി റൂട്ടിൽ ഏറെ കൊട്ടിഘോഷിച്ച് ചെയിൻ സർവീസ് നടപ്പാക്കിയിരുന്നു. അഞ്ചെണ്ണം തുടങ്ങിയതിൽ മൂന്നും നിർത്തലാക്കി. ഈ സർവീസുകൾ നഷട്മില്ലാതെയാണ് ഓടിയിരുന്നെതന്ന് ജീവനക്കാരും പറയുന്നു. കോവിഡ് പ്രതിസന്ധിക്കാലത്തുണ്ടായിരുന്ന വിലക്കുകൾക്ക് ഇളവുകൾ വന്നതിനാൽ ഒട്ടേറെപേർ ബസുകളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ സർവീസ് ആരംഭിക്കാനുള്ള നീക്കം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാത്തത് ആശങ്കക്കിടയാക്കുന്നുണ്ട്. ഇതിനിടെ കണ്ടക്ടർ ക്ഷാമവും തൊടുപുഴ ഡിപ്പോയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നിലവിൽ 35 കണ്ടക്ടർമാരുടെ കുറവുണ്ട്. എം. പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടെങ്കിലും പകരം നിയമനം നടത്താത്തതും പ്രതിസന്ധിക്കിടയാക്കി. അതേ സമയം തൊട്ടടുത്ത പാല ഡിപ്പോയിൽ കണ്ടക്ടർമാരുെട എണ്ണം കൂടുതലാണ്. ഇവിടെ നിന്ന് വർക്ക് അറേഞ്ചുമൻെറിൽ എത്തിക്കാമെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.