തൊടുപുഴ: കോലാനി പഞ്ചവടിപ്പാലത്തിന് സമീപം തോണിക്കുഴിമലയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. കോലാനി മുളയിങ്കല്‍ ബിജു, സാമുവല്‍ എന്നിവരുടെ പേരിലാണ് കേസെടുത്തത്. ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യമാണ് വാര്‍ഡിലെ പകല്‍വീടിനു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ഇയാളുടെ അനുവാദത്തോടെ നിക്ഷേപിച്ചത്. മിനിലോറിയില്‍ ചാക്കുകെട്ടുകളിലാക്കിയ നിലയിലായിരുന്നു മാലിന്യം. സംഭവമറിഞ്ഞ് നാട്ടുകാരെത്തി മാലിന്യം സ്ഥലത്തുനിന്ന് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, കൗണ്‍സിലര്‍മാരായ മെര്‍ലി രാജു, ആര്‍. ഹരി എന്നിവരും സ്ഥലത്തെത്തി. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് മാലിന്യം എത്തിച്ചവരോട് ഇതു നീക്കംചെയ്യണമെന്ന് നിര്‍ദേശം നല്‍കി. കേസെടുത്ത പൊലീസ് ഇന്നലെ വാഹനം വിട്ടുനല്‍കി. പിന്നീട് മാലിന്യം തള്ളിയവര്‍ ഇത് സ്ഥലത്തുനിന്ന് നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.