കട്ടപ്പന: ഡൽഹിയിലെ കർഷക സമരത്തിന് പരിഹാരം കാണാത്ത കേന്ദ്രസർക്കാർ നയത്തിനെതിരെ ജില്ലയിൽ കർഷകരോഷം ഉയരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കർഷക കൂട്ടായ്മകൾ രൂപവത്കരിച്ചു. ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണനൽകുകയാണ് കർഷകരുടെ ലക്ഷ്യം. ഇത്തരത്തിലുള്ള കർഷകരുടെ ഒരു കൂട്ടായ്മ ആമയാറിൽ നടന്നു. മലയോര കർഷകർ പൊതുവഴിയിൽ കഞ്ഞിെവച്ചും പാട്ടുപാടിയും അനുഭാവം പ്രകടിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വണ്ടന്മേട് ആമയർ ജങ്ഷനിലാണ് സമരം നടന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ് സമരത്തിൽ മുഖ്യപ്രഭാഷണം നടത്തി. ബേബിച്ചൻ ആക്കട്ടുമുണ്ടയിൽ സമരം ഉദ്ഘാടനം ചെയ്തു. കൺവീനർ രാജേഷ് ദാമോദരൻ, ആധ്യക്ഷത വഹിച്ചു. ചെയർമാൻ രാജീവ് ജോർജ്, കെ.എസ്. ചന്ദ്രൻ, റെമിൻ മാണി തുടങ്ങിയവർ നേതൃത്വം നൽകി. TDL KARSHAKA SAMARAM കർഷകസമരത്തിന് പിന്തുണ അർപ്പിച്ച് ആമയറിൽ നടന്ന കർഷകസമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.