കുടയത്തൂർ: മലങ്കര അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നാൽ കിഴക്കേത്തുവയലിൽ സുമതി തങ്കപ്പൻെറ വീട്ടിൽ വെള്ളം ഉയരാൻ തുടങ്ങും. കഴിഞ്ഞദിവസം അണക്കെട്ടിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ വീടിന് മുന്നിൽ മുട്ടൊപ്പമാണ് വെള്ളം ഉയർന്നത്. അണക്കെട്ടിൽ പരിശോധന നടക്കുന്നതിനാലാണ് പരമാവധി സംഭരണ ശേഷിയായ 42മീറ്റർ ജലനിരപ്പ് ഉയർത്തിയത്. ഇതോടെ സുമതിയുടെ വീട്ടിൽ വെള്ളം കയറുകയായിരുന്നു. സുമതി തങ്കപ്പനും മകൾ പൗർണമിയും പൗർണമിയുടെ മകൻ സച്ചിദാനന്ദനുമാണ് വീട്ടിൽ താമസിക്കുന്നത്. പട്ടയമില്ലാത്തതിനാൽ പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് നൽകിയ കൈവശാവകാശ രേഖയുടെ പിൻബലത്തിലാണ് മണ്ണിഷ്ടിക ഉപയോഗിച്ച് വീട് നിർമിച്ചത്. പലതവണ വെള്ളം ഉയർന്നതിനാൽ വീടും അപകട ഭീഷണിയിലാണ്. അണക്കെട്ടിൻെറ ആവശ്യത്തിലേക്കോ മഴക്കാലത്തോ ജലനിരപ്പ് ഉയർന്നാൽ വീട്ടിൽ വെള്ളം കയറുന്നത് പതിവാണ്. മണ്ണ് ഇഷ്ടികയിൽ പണിതിട്ടുള്ള വീട്ടിലെ താമസം സുരക്ഷിതമല്ലാത്തതിനാൽ ഇന്നലെ വൈകീട്ട് പ്രദേശവാസികൾ ഇവരെ ഒരു വാടകവീട്ടിലേക്ക് താൽക്കാലികമായി മാറ്റിപ്പാർപ്പിക്കുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ ഏതെങ്കിലും പദ്ധതികളിൽ ഉൾപ്പെടുത്തി ഈ കുടുംബത്തിന് ഭൂമിയും വീടും നിർമിച്ചുനൽകാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. 253 പേര്‍ക്കുകൂടി കോവിഡ് തൊടുപുഴ: ജില്ലയില്‍ 253പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഉറവിടം വ്യക്തമല്ലാത്ത മൂന്ന് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തൊടുപുഴ കുമ്പങ്കല്ല് സ്വദേശി (65) മണക്കാട് സ്വദേശിനി (60), വണ്ടന്മേട് സ്വദേശി (50) എന്നിവരുടെ രോഗത്തിൻെറ ഉറവിടമാണ് കണ്ടെത്താൻ കഴിയാത്തത്. 247പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. രണ്ട് ആരോഗ്യപ്രവർത്തകർക്കും അന്തർ സംസ്ഥാനത്തുനിന്നെത്തിയ ഒരാൾക്കും ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി -7 ആലക്കോട് -5 അറക്കുളം- 3 അയ്യപ്പൻകോവിൽ- 3 ബൈസൺവാലി- 6 ചക്കുപള്ളം- 9, ചിന്നക്കനാൽ- 1 ഇടവെട്ടി -17 ഏലപ്പാറ- 8 ഇരട്ടയാര്‍ -1 കഞ്ഞിക്കുഴി -4 കാഞ്ചിയാര്‍ -7 കാന്തല്ലൂർ- 3, കരിമണ്ണൂര്‍ -7 കരിങ്കുന്നം -2 കരുണാപുരം- 3 കട്ടപ്പന- 22 കൊക്കയാര്‍- 3 കൊന്നത്തടി -2 കുടയത്തൂര്‍- 9 കുമാരമംഗലം -1 കുമളി -5 മണക്കാട് -3 മരിയാപുരം -5 മുട്ടം- 6 നെടുങ്കണ്ടം- 26 പാമ്പാടുംപാറ -3 പീരുമേട് -3 പെരുവന്താനം -7 പുറപ്പുഴ- 2 രാജാക്കാട് -3 രാജകുമാരി -4 ശാന്തൻപാറ -1 സേനാപതി -2 തൊടുപുഴ -32 ഉടുമ്പന്നൂര്‍- 6 വണ്ടന്മേട്- 3 വണ്ടിപ്പെരിയാര്‍- 1 വണ്ണപ്പുറം- 9 വാഴത്തോപ്പ് -3 വെള്ളത്തൂവൽ- 1 വെള്ളിയാമറ്റം -5.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.