ഗാന്ധിജി സ്റ്റഡി സൻെറർ കാർഷികമേള സെമിനാർ നാളെ തൊടുപുഴ: ഗാന്ധിജി സ്റ്റഡി സൻെറിൻെറ സംസ്ഥാന കാർഷികമേള തിങ്കളാഴ്ച മുതൽ ഈ മാസം ഏഴുവരെ ന്യൂമാൻ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. കേരളം ഉൾെപ്പടെ പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം എന്നതാണ് മേളയുടെ മുഖ്യപ്രമേയം. തിങ്കളാഴ്ച രാവിലെ പത്തിന് സ്റ്റഡി സൻെറർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം കേരള ബയോഡൈവേഴ്സിറ്റി ബോർഡ് മുൻ ചെയർമാൻ ഡോ. ഉമ്മൻ വി. ഉമ്മൻ ഉദ്ഘാടനം ചെയ്യും. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹപ്രഭാഷണവും ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണവും നടത്തും. കേരള കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.വി. പീറ്റർ, മോൻസ് ജോസഫ് എം.എൽ.എ, കക്ഷിനേതാക്കൾ എന്നിവർ സംസാരിക്കും. ഉച്ചക്ക് 2.30 മുതൽ നടക്കുന്ന സെമിനാറിൽ മുൻ എം.പി അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ഡോ. സി. കുഞ്ഞിക്കണ്ണൻ (ഡയറക്ടർ, ഐ.എഫ്.ജി.ടി.ബി കോയമ്പത്തൂർ), ഡോ. മാത്യു ഡാൻ (സീനിയർ സയൻറിസ്റ്റ്, ടി.ബി.ജി.ആർ.ഐ പാലോട്), ഡോ. സ്റ്റീഫൻ ചേരിയിൽ (ഡയറക്ടർ, സി.എം.ആർ.എ വാഗമൺ), ഡോ. കെ.ബി. രമേശ് കുമാർ, ഡോ. സാബു ഡി. മാത്യു, ഡോ, ജിജി കെ. ജോസഫ് എന്നിവർ സംസാരിക്കും. അഞ്ചിന് ഉച്ചക്ക് 2.30 മുതൽ കാഡ്സ് ഓഡിറ്റോറിയത്തിൽ തെങ്ങും ഇടവിളകളും സെമിനാറിൻെറ ഉദ്ഘാടനം അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് നിർവഹിക്കും. എം.ജി യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിക്കും. ആറിന് രാവിലെ 10.30 മുതൽ ഇടുക്കി ജില്ലയിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സംഗമം 'അധികാര വീകേന്ദ്രീകരണവും കാർഷിക വികസനത്തിൽ ജനപ്രതിനിധികൾക്കുള്ള പങ്കും' സെമിനാറിൻെറ ഉദ്ഘാടനം റബർ ബോർഡ് മുൻ ചെയർമാൻ പി.സി. സിറിയക് ഐ.എ.എസ് നിർവഹിക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം സിനിമതാരം മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും. ഏഴിന് കോലാനി–വെങ്ങല്ലൂർ ബൈപാസിന് സമീപം രാവിലെ 8.30 മുതൽ കാലിപ്രദർശനവും മത്സരവും നടക്കും. വനം– മൃഗസംരക്ഷണ മന്ത്രി അഡ്വ. കെ. രാജു സമ്മാനവിതരണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.