വിവാഹപൂർവ കൗൺസലിങ്​

കട്ടപ്പന: എസ്.എന്‍.ഡി.പി യോഗം മലനാട് യൂനിയന്‍ നേതൃത്വത്തില്‍ വിവാഹപൂര്‍വ കൗണ്‍സലിങ്​ ഇൗമാസം 23, 24 തീയതികളില്‍ യൂനിയന്‍ ആസ്ഥാനത്ത് നടക്കും. 18 വയസ്സ്​ പൂര്‍ത്തിയായ യുവതികള്‍ക്കും 21 വയസ്സ്​ പൂര്‍ത്തിയായ യുവാക്കള്‍ക്കും പങ്കെടുക്കാം. 23ന് രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍, 9.30ന് നടക്കുന്ന സമ്മേളനം മലനാട് യൂനിയന്‍ പ്രസിഡൻറ്​ ബിജു മാധവന്‍ ഉദ്ഘാടനം ചെയ്യും. യൂനിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ അധ്യക്ഷതവഹിക്കും. എക്സൈസ്​ ഡിവിഷൻ ഓഫിസ്​ ജില്ല ആസ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നീക്കം അട്ടിമറിക്കുന്നുവെന്ന്​ ചെറുതോണി: തൊടുപുഴയിൽ പ്രവർത്തിച്ചുവരുന്ന എക്സൈസ്​ ഡിവിഷൻ ഓഫിസ്​ ജില്ല ആസ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നീക്കം ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി ആക്ഷേപം. കലക്​ടറേറ്റിന് സമീപം ഡിവിഷൻ ഓഫിസ്​ ആരംഭിക്കുന്നതിനായി 2004ൽ എക്സൈസ്​ സമുച്ചയം നിർമിച്ചതാണ്. വർഷങ്ങളായിട്ടും ഓഫിസ്​ ജില്ല ആസ്ഥാനത്തേക്ക് മാറ്റാത്തതിനെതിരെ ആക്ഷേപം ഉയർന്നപ്പോൾ കലക്​ടർ ജില്ലതല ഉദ്യോഗസ്ഥരോട് വിശദീകരം ആവശ്യപ്പെട്ടിരുന്നു. കുയിലിമലയിൽ എക്സൈസ്​ സമുച്ചയം ആരംഭിച്ചതുമുതൽ ഒന്നാംനിലയിൽ എക്സൈസ്​ സ്​ക്വാഡ് ഓഫിസ്​, ഐ.ബി ഓഫിസ്​, അസി. എക്സൈസ്​ കമീഷണറുടെ ഓഫിസ്​ എന്നിവ പ്രവർത്തിച്ചുവരുന്നതാണ്. മൂന്ന് ഓഫിസുകൾക്കും ആവശ്യത്തിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ നിലവിലുണ്ട്. തൊടുപുഴ താലൂക്ക് വിഭജിച്ച് ഇടുക്കി താലൂക്ക് രൂപവത്​കരിച്ചതോടെ തറനിലയിൽ പ്രവർത്തിച്ചിരുന്ന റെയ്ഞ്ച്​ ഓഫിസ്​ ഇളംദേശത്തേക്ക് മാറ്റി. നിലവിൽ ഈ നിലയിൽ ഓഫിസുകളൊന്നും പ്രവർത്തിക്കുന്നില്ല. ഇവിടെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കസ്​റ്റഡിയിലെടുക്കുന്ന തൊണ്ടി വാഹനങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. ജില്ല ഓഫിസ്​ പ്രവർത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുള്ള വിശാലമായ മുറികളോടുകൂടിയ ഒരു നിലയിൽ വാഹനങ്ങൾ സൂക്ഷിക്കുന്നതിനുമാത്രമായി നീക്കിയിട്ടിരിക്കയാണ്. ജില്ല ഓഫിസ്​ ജില്ല ആസ്ഥാനത്തേക്ക് മാറ്റുന്നതോടെ തൊടുപുഴയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എക്സൈസ്​ ജനമൈത്രി ഓഫിസ്​ സർക്കാർ കെട്ടിടത്തിലേക്ക് മാറ്റാനുമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. TDL VEHICLE KUYILIMALA EXICE കുയിലിമലയിൽ പ്രവർത്തിക്കുന്ന എക്സൈസ്​ സമുച്ചയത്തിലെ ഗ്രൗണ്ട് ഫ്ലോറിലെ ഓഫിസ്​ മുറിയിൽ കസ്​റ്റഡിയിലെടുത്ത വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.