തൊടുപുഴ: വർധിച്ചുവരുന്ന വിഭാഗീയതകൾക്കെതിരെ നല്ല മനസ്സുള്ളവർ ഒരുമിച്ച് പോരാടേണ്ട സമയമാണിതെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ബിജു പറയന്നിലം. കത്തോലിക്ക കോൺഗ്രസ് പ്രതിനിധി സമ്മേളനം തൊടുപുഴ ടൗൺ പള്ളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിമത വ്യത്യാസമില്ലാതെ മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കുചേർന്ന് 2021കൂട്ടായ്മയുടെ വർഷമാക്കി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് ജോർജ് അരയകുന്നേൽ അധ്യക്ഷതവഹിച്ചു. ഫൊറോന ഡയറക്ടർ ഡോ. ജിയോ തടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനത്തിൽ 2021-2023 വർഷത്തേക്കുള്ള ഭാരവാഹികളായി ജോൺ തയ്യിൽ- പ്രസിഡൻറ്, ജോർജ് അരയകുന്നേൽ, ജോൺ കോലത്ത്, മേരി ആൻറണി കൂനംപാറയിൽ-വൈസ് പ്രസിഡൻറുമാർ, മെജോ കുളപ്പുറത്ത്- സെക്രട്ടറി, സജി പോളക്കുഴി, ഷാജി വർഗീസ് വട്ടംകണ്ടത്തിൽ-ജോ. സെക്രട്ടറിമാർ, ജോസ് മുണ്ടത്താനം- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് ജോൺ മുണ്ടൻകാവിൽ നേതൃത്വം നൽകി. മോദി സർക്കാറിേൻറത് ഫാഷിസം: ജില്ല പഞ്ചായത്ത് പ്രസിഡൻറ് ചെറുതോണി: രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങൾ അവഗണിച്ച് കാർഷിക ശാസ്ത്രീകരണ നിയമം പാർലമൻെറിൽ വോട്ടിനുപോലും ഇടാതെ ശബ്ദ വോട്ടിലൂടെ പാസാക്കിയ മോദി സർക്കാർ ഫാഷിസം നടപ്പിലാക്കുകയാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ്. ഡൽഹിയിൽ നടക്കുന്ന കാർഷ പ്രക്ഷോഭത്തിൻെറ ഭാഗമായി ചെറുതോണിയിൽ 11 ദിവസമായി നടക്കുന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.പി. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. ജോയി അമ്പാട്ട്, റോമിയോ സെബാസ്റ്റ്യൻ, സിനോജ് വള്ളാടി, സണ്ണി ഇല്ലിക്കൽ, സി.എം. അസീസ് എന്നിവർ സംസാരിച്ചു. TDL KARSHAKA SAMARAM JIJI K PHILIP കാർഷിക പ്രക്ഷോഭത്തിൻെറ ഭാഗമായി ചെറുതോണിയിൽ നടക്കുന്ന സമരം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.