മൂന്നാർ: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ എൻ. കിട്ടപ്പക്ക് ജനനേതാക്കളും തോട്ടം തൊഴിലാളികളും തുടങ്ങി ജീവിതത്തിൻെറ നാനാതുറകളിലുള്ളവർ യാത്രാമൊഴി നൽകി. പള്ളിവാസൽ ആറ്റുകാടിലെ വീട്ടുവളപ്പിൽ മാതാപിതാക്കളുടെ അന്ത്യവിശ്രമ സ്ഥലത്തിന് സമീപത്തായാണ് കിട്ടപ്പക്കും അന്ത്യവിശ്രമം ഒരുക്കിയത്. ഡീൻ കുര്യാക്കോസ് എം.പി, എസ്. രാജേന്ദ്രൻ എം.എൽ.എ, എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി, മുൻ എം.എൽ.എ എ.കെ. മണി, തഹസിൽദാർ ജിജി എം.കുന്നപ്പള്ളി, കെ.പി.സി.സി നിർവാഹക സമിതി അംഗം എ.പി. ഉസ്മാൻ, സി.പി. മാത്യു, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സോമൻ ചെല്ലപ്പൻ, പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രജീഷ്, ഡി.സി.സി ഭാരവാഹികളായ ബാബു കുര്യാക്കോസ്, ടി.എസ്. സിദ്ദീഖ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ജോർജ് തോമസ്, എം.ജെ. ബാബു, സി.പി.എം നേതാക്കളായ എം. ലക്ഷ്മണൻ, സ്റ്റാലിൻ സുന്ദരമാണിക്കം തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. ഭൂരേഖ തഹസിൽദാർ കെ. രാധാകൃഷ്ണൻ സംസ്ഥാന സർക്കാറിനുവേണ്ടി റീത്ത് സമർപ്പിച്ചു. കിട്ടപ്പ നാരായണസ്വാമിക്ക് ആദരാഞ്ജലി തൊടുപഴ: മുൻ ദേവികുളം എം.എൽ.എയും കോൺഗ്രസ് നേതാവുമായിരുന്ന കിട്ടപ്പനാരായണ സ്വാമിയുടെ നിര്യാണത്തിൽ യു.ഡി.എഫ് ഇടുക്കി ജില്ല ചെയർമാൻ അഡ്വ. എസ്. അശോകൻ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ നാഷനൽ കോൺഗ്രസിൻെറ വഴിത്തിരിവ് കാലഘട്ടത്തിൽ സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്ന് ചരിത്രത്താളുകളിൽ തേൻറതായ അധ്യായം എഴുതിച്ചേർത്ത നേതാവായിരുന്നു കിട്ടപ്പയെന്ന് അശോകൻ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.