തൊടുപുഴ: എൽ.ഡി.എഫ് വിട്ടുനിന്നതിനാൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് മാറ്റിെവച്ച അറക്കുളം പഞ്ചായത്തിൽ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ.എസ്. വിനോദ് കുമാർ പ്രസിഡൻറായി. പട്ടികജാതി വിഭാഗത്തിന് പ്രസിഡൻറുപദം സംവരണം ചെയ്ത പഞ്ചായത്തിൽ എൽ.ഡി.എഫ് മെംബറുടെ ജാതി ചോദ്യം ചെയ്ത പരാതിയിൽ ജാതി സർട്ടിഫിക്കറ്റ് മരവിപ്പിച്ച സാഹചര്യത്തിലാണ് എൽ.ഡി.എഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ കോൺഗ്രസിന് പ്രസിഡൻറുണ്ടായത്. പട്ടികജാതി വിഭാഗത്തിൽനിന്ന് അവശേഷിച്ച ഒരേയൊരു അംഗം വിനോദ് മാത്രമാണ്. എൽ.ഡി.എഫ് ടിക്കറ്റിൽ മത്സരിച്ച സിന്ധുമോൾക്കെതിരെയാണ് പട്ടികജാതിക്കാരിയല്ലെന്ന പരാതി വന്നത്. എൽ.ഡി.എഫ് അംഗങ്ങൾ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. യു.ഡി.എഫിലെ 4 അംഗങ്ങളും െറബലായി മത്സരിച്ച് വിജയിച്ച ഉഷാ ഗോപിനാഥും പങ്കെടുത്തു. ടോമി വാളികുളം കെ.എസ്. വിനോദിൻെറ പേര് നിർദേശിച്ചു. ഉഷാഗോപിനാഥ് പിന്താങ്ങി. എതിർസ്ഥാനാർഥിയില്ലാത്തതിനാൽ വിനോദിനെ പ്രസിഡൻറായി വരണാധികാരി പ്രഖ്യാപിച്ചു. പ്രസിഡൻറിൻെറ സത്യപ്രതിജ്ഞക്കുശേഷം എൽ.ഡി.എഫ് അംഗങ്ങൾ കോൺഫറൻസ് ഹാളിൽ എത്തി. വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അംഗങ്ങൾ പങ്കെടുത്തു. സി.പി.ഐയിലെ ഗീതാ തുളസീധരൻ വിജയിച്ചു. 15 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ഒമ്പത് അംഗങ്ങൾ എൽ.ഡി.എഫിനൊപ്പമാണ്. യു.ഡി.എഫിന് നാല് അംഗങ്ങൾ മാത്രമാണുള്ളത്. ബി.ജെ.പി അംഗം യോഗത്തിന് എത്തിയില്ല. TDL104 VINODH KUMAR അറക്കുളം പഞ്ചായത്ത് പ്രസിഡൻറ് വിനോദ് കുമാർ TDL105 വൈസ് പ്രസിഡൻറ് ഗീതാതുളസീധരൻ IDL108 പക്ഷപാതപരമായ ഇടപെടൽ; ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് സസ്പെൻഷൻ ഇടുക്കി: മൂന്നാർ മുൻ ഡി.വൈ.എസ്.പിയും നിലവിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുമായ രമേശ് കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ശാന്തമ്പാറയിലെ കെ.ആർ.വി എസ്റ്റേറ്റിൻെറ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിൽ പക്ഷപാതപരമായി ഇടപെട്ട് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന റിപ്പോർട്ടിലാണ് നടപടി. നടി കെ.ആർ. വിജയയിൽ നിന്ന് നൂനപക്ഷ കമീഷൻ അംഗം ജോൺ ജോസഫ് വാങ്ങിയ എസ്റ്റേറ്റ് പിന്നീട് കൈമാറ്റം ചെയ്തത് നിയമപ്രശ്നത്തിൽ കലാശിച്ചതോടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതുമായി ബന്ധപ്പെട്ടാണ് ഡി.വൈ.എസ്.പിക്കെതിരെ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട്. പൊലീസ് സംരക്ഷണം പിൻവലിച്ച് ഉത്തരവിട്ടതിന് പിന്നാലെ ഒരു വിഭാഗത്തിന് അനുകൂലമായി ഡിവൈ.എസ്.പി ഇടപെട്ടെന്നാണ് ആരോപണം. വിഷയത്തിൽ പൊലീസിനെതിരെ കോടതി വിമർശനവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.