ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായി കോൺഗ്രസിലെ രാജി ചന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. േക്വാറം തികയാത്തതിനാൽ ബുധനാഴ്ച നടക്കേണ്ട തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. രാവിലെ 11ന് തടിയമ്പാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ െഡപ്യൂട്ടി കലക്ടർ ജോളി ജോസഫ് വരണാധികാരിയായി. രാജി ചന്ദ്രന് ഏഴും എതിർ സ്ഥാനാർഥി എൽ.ഡി.എഫിലെ ജെസി തോമസിന് ആറു വോട്ടും ലഭിച്ചു. വൈസ് പ്രസിഡൻറായി ജോസഫ് ഗ്രൂപ്പിലെ അഡ്വ. എബി തോമസ് തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫിലെ ഡിറ്റാജായിരുന്നു എതിർ സ്ഥാനാർഥി. കഞ്ഞിക്കുഴി പഞ്ചായത്തിലെ മുൻ മെംബറായ രാജി ചന്ദ്രൻ കഞ്ഞിക്കുഴി ഡിവിഷനിൽനിന്നാണ് വിജയിച്ചത്. തട്ടേക്കണ്ണി സ്വദേശിനിയാണ്. ബ്ലോക്ക് പഞ്ചായത്ത് നിലവിൽ വന്ന ശേഷം സ്ഥാനമേൽക്കുന്ന എട്ടാമത്തെ പ്രസിഡൻറാണ് രാജി ചന്ദ്രൻ. പ്രസിഡൻറ്, വൈസ് പ്രസിഡൻറ് പദം സംബന്ധിച്ച് രൂക്ഷമായ തർക്കത്തെ തുടർന്ന് തീരുമാനമാകാത്ത പശ്ചാത്തലത്തിൽ കോൺഗ്രസ് അംഗങ്ങൾ ബഹിഷ്കരിച്ചതോടെയാണ് േക്വാറം തികയാതെ തെരഞ്ഞെടുപ്പ് മാറ്റേണ്ടി വന്നത്. TDL OATH RAJI CHANDRAN രാജി ചന്ദ്രൻ ഇടുക്കി ബ്ലോക്ക് പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്യുന്നു കുമളിയിൽ പ്രസിഡൻറായ ശാന്തിയുടേത് 'വിജയ'കുടുംബം കുമളി: ഇരുമുന്നണിയെയും മുട്ടുകുത്തിച്ച് ഭർത്താവ് നേടിയെടുത്ത ഗ്രാമപഞ്ചായത്ത് വാർഡിലെ വിജയം ആവർത്തിക്കാൻ നിയോഗിക്കപ്പെട്ട വീട്ടമ്മ ഒടുവിൽ നാടിൻെറ സാരഥിയായി. കുമളി ഗ്രാമപഞ്ചായത്ത് 13ാം വാർഡായ കൊല്ലംപട്ടടയിൽനിന്ന് വിജയിച്ച ശാന്തിയുടെ പൊതുരംഗത്തേക്കുള്ള പ്രവേശനം പഞ്ചായത്ത് ഭരണത്തിനു നേതൃത്വം നൽകിക്കൊണ്ടായത് ശ്രദ്ധേയമായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചശേഷം സി.പി.എമ്മിലെത്തിയ ഷാജിമോന് പകരം സംവരണ വാർഡായി മാറിയ കൊല്ലംപട്ടടയിൽ ഭാര്യയെ സി.പി.എം സ്ഥാനാർഥിയാക്കുകയായിരുന്നു. 2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഷാജിമോൻെറ മാതാവ് പി.ജി. വിജയമ്മ ടീച്ചറിൽ തുടങ്ങിയ വിജയം ഷാജിയും കടന്ന് ശാന്തിയിൽ എത്തിയിരിക്കുകയാണിപ്പോൾ. പൊതുരംഗത്ത് മുൻ പരിചയമില്ലാതെയാണ് ശാന്തി പ്രസിഡൻറ് കസേരയിലെത്തുന്നതെങ്കിലും സി.പി.ഐയുടെ ലോക്കൽ സെക്രട്ടറിയായിരുന്ന പരേതനായ ആഞ്ഞിലിക്കുന്നേൽ ഗോപിനാഥൻ നായരുടെ മകൾക്ക് കണ്ടുംകേട്ടുമുള്ള അനുഭവപാഠങ്ങൾ നിരവധിയുണ്ട്. പൊതുപ്രവർത്തന രംഗത്ത് ഇതേവരെ ഭർത്താവിന് നൽകിയ പിന്തുണ ഇനി തിരിച്ച് ലഭിക്കുന്നതിനൊപ്പം കരുത്തുറ്റ ടീമിനൊപ്പം കുമളിയെ വികസന പാതയിൽ മുന്നോട്ട് നയിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് പ്രസിഡൻറ്. TDL SANTHI KMLY PANCHA PRESI അമ്മയെ കാണാൻ... കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി അധികാരമേറ്റ ശാന്തിയെ കാണാൻ പിതാവ് ഷാജിമോനൊപ്പം പഞ്ചായത്ത് ഓഫിസിലെത്തിയ മക്കൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.