അതിർത്തിയിൽ അന്തർസംസ്ഥാന എക്സൈസ്-എൻഫോഴ്സ്മൻെറ് പേട്രാളിങ് നെടുങ്കണ്ടം: കേരള-തമിഴ്നാട് സംസ്ഥാന അതിർത്തികളിൽ അന്തർസംസ്ഥാന എക്സൈസ് എൻഫോഴ്സ്മൻെറ് ഉദ്യോഗസ്ഥർ പേട്രാളിങ് നടത്തി. പുതുവത്സരത്തോടനുബന്ധിച്ച് കേരള എക്സൈസ് വകുപ്പും തമിഴ്നാട് െപ്രാഹിബിഷൻ എൻഫോഴ്സ്മൻെറ് ഉദ്യോഗസ്ഥരും ചേർന്നാണ് റെയ്ഡുകളും വാഹന പരിശോധനയും നടത്തിയത.് ബോഡിമെട്ട്, തോണ്ടിമല, കള്ളിപ്പാറ തുടങ്ങിയ സംസ്ഥാന അതിർത്തി പ്രദേശങ്ങളിലായിരുന്നു പരിശോധന. പുതുവത്സരത്തോടനുബന്ധിച്ച് മദ്യമയക്കുമരുന്ന് വ്യാപനം, നിർമാണം, കടത്ത് എന്നിവ തടയാൻ ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നിർദേശപ്രകാരം കേരള- തമിഴ്നാട് അതിർത്തി മേഖലകളിൽ തുടർന്നും ശക്തമായ പരിശോധന സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. സന്തോഷ് കുമാർ, തേനി ഇൻസ്പെക്ടർ എസ്. സുബ്ബലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് പ്രിവൻറിവ് ഓഫിസർമാരായ പി.ബി. രാജേന്ദ്രൻ, കെ.എൻ. രാജൻ, മനോജ് മാത്യു, േഗ്രഡ് പ്രിവൻറിവ് ഓഫിസർ കെ. ഷനേജ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ആർ. രതീഷ് കുമാർ, എം. നൗഷാദ്, കെ.എസ്. അനൂപ്, ഷിബു ജോസഫ്, തമിഴ്നാട് പൊലീസ് ഓഫിസർമാരായ ആർ. ഭാസ്കരൻ, ഇളവരശൻ, പാണ്ഡ്യൻ, പ്രഭ നന്ദൻ എന്നിവർ പരിശോധനകളിൽ പങ്കെടുത്തു. TDL EXICE ENFORCEMENT PARISODHANA അന്തർസംസ്ഥാന എക്സൈസ്-എൻഫോഴ്സ്മൻെറ് ഉദ്യോഗസ്ഥർ കേരള-തമിഴ്നാട് സംസ്ഥാന അതിർത്തികളിൽ പരിശോധന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.