തൊടുപുഴ: ന്യൂമാൻ കോളജിലെ കെമിസ്ട്രി, സുവോളജി വിഭാഗങ്ങളിൽ െഗസ്റ്റ് െലക്ചറർ ഒഴിവുകളുണ്ട്. യൂനിവേഴ്സിറ്റി നിർദേശിക്കുന്ന യോഗ്യതയോടെ താൽപര്യമുള്ള ഉദ്യോഗാർഥികൾ ഇൗമാസം എട്ടിന് മുമ്പ് കോളജ് ഓഫിസിൽ ബയോഡേറ്റ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഉദ്യോഗാർഥികൾ എറണാകുളം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്. പുതുവത്സരാഘോഷം പൊന്നന്താനത്ത് പൊന്നന്താനം: പൊന്നന്താനം ഗ്രാമീണ വായനശാല ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ വിവിധ പരിപാടികളോടെ പുതുവത്സരാഘോഷം സംഘടിപ്പിച്ചിരിക്കുന്നു. പുതുവത്സര സന്ദേശം എഴുതി ഏൽപിക്കുന്നത് പരിശോധിച്ച് ഏറ്റവും ഉചിതമായതിന് സമ്മാനം നൽകി ആദരിക്കും. മത്തച്ചൻ പുരയ്ക്കൽ, ടി.എ. സ്റ്റീഫൻ, ഡോ. സുമേഷ് ജോർജ്, വി.ജെ. ജോസഫ്, ജോർജ് ജോസഫ്, മേരി ജോൺ, ലളിത എം.എൻ, വിൻസൻറ് മാത്യു, എം.സി. ലാലച്ചൻ, ശശികല വിനോദ്, ഉഷ മനോജ്, ജോസി ജോയി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.