തൊടുപുഴ: കലക്ടറുടെ താലൂക്കുതല ഓണ്‍ലൈന്‍ പൊതുജന പരാതി പരിഹാര അദാലത് - സഫലത്തിൻെറ നാലാംഘട്ടം തൊടുപുഴ താലൂക്ക് അദാലത് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വിഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തും. പരാതി ലഭിച്ച ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് https://meet.google.com/xho-vwwa-pkk എന്ന ലിങ്ക് ഉപയോഗിക്കണം. ഓണ്‍ലൈനായി പരാതി സമര്‍പ്പിച്ച അപേക്ഷകര്‍ക്ക് വില്ലേജ് ഓഫിസിലോ/താലൂക്ക് ഓഫിസിലോ തയാറാക്കിയ വിഡിയോ കോണ്‍ഫറന്‍സ് സംവിധാനം മുഖാന്തരം അദാലത്തില്‍ പങ്കെടുക്കാം. ആയുര്‍വേദ തെറപ്പിസ്റ്റ് നിയമനം തൊടുപുഴ: നാഷനല്‍ ആയുഷ് മിഷന്‍ മുഖേന ആയുര്‍വേദ തെറപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ജനുവരി 13ന് രാവിലെ 11ന് ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷനിൽ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ജില്ല മെഡിക്കല്‍ ഓഫിസില്‍ വാക്-ഇന്‍ ഇൻറര്‍വ്യൂ നടത്തും. യോഗ്യത: കേരള സര്‍ക്കാര്‍ അംഗീകൃത ഒരു വര്‍ഷത്തെ ആയുര്‍വേദ തെറപ്പിസ്റ്റ് കോഴ്‌സ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ അന്നേ ദിവസം വിദ്യാഭ്യാസം, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം യഥാസമയം നേരിട്ട് ജില്ല മെഡിക്കല്‍ ഓഫിസില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 04862232318 സാക്ഷ്യപത്രം സമര്‍പ്പിക്കണം തൊടുപുഴ: അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തില്‍നിന്ന് സാമൂഹിക സുരക്ഷ പെന്‍ഷന്‍ വാങ്ങുന്ന 60 വയസ്സ് പൂര്‍ത്തിയാകാത്ത എല്ലാ വിധവ പെന്‍ഷന്‍ ഗുണഭോക്താക്കളും അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളും പുനര്‍വിവാഹിതയല്ല എന്നു തെളിയിക്കുന്ന ഗസറ്റഡ് ഓഫിസര്‍/ വില്ലേജ് ഓഫിസര്‍ കുറയാതെയുള്ള റവന്യൂ അധികാരികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ജനുവരി 18ന് മുമ്പ് സമര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.