ചെറുതോണി: സ്വതന്ത്ര തുണച്ചതോടെ മരിയാപുരം പഞ്ചായത്തിൽ ഭരണം യു.ഡി.എഫിന്. 13 സീറ്റുള്ള പഞ്ചായത്തിൽ ആറു സീറ്റുകൾ ഇരുമുന്നണികളും തുല്യമായി പങ്കിടുകയും ഒരു കോൺഗ്രസ് വിമത ജയിക്കുകയും ചെയ്തതോടെ ഇവിടത്തെ ഭരണം അനിശ്ചിതത്വത്തിലായിരുന്നു. ജോസഫ് ഗ്രൂപ്പിലെ സ്ഥാനാർഥിയെ തോൽപിച്ച് ജയിച്ച സ്വതന്ത്രയെ പിന്തുണക്കില്ലെന്ന ജോസഫ് വിഭാഗത്തിൻെറ കടുംപിടുത്തം മൂലം ചർച്ച നീണ്ടുപോയി. അവസാനം വൈസ് പ്രസിഡൻറ് സ്ഥാനം ജോസഫ് ഗ്രൂപ്പിന് കൊടുത്ത് പ്രശ്നം പരിഹരിച്ചു. ഇവിടെ കോൺഗ്രസ് വിമത സ്ഥാനാർഥിയായി ജയിച്ച ജിൻസി ജോയിയാണ് പ്രസിഡൻറ്. കഞ്ഞിക്കുഴി പഞ്ചായത്തിൽ യു.ഡി.എഫിനാണ് ഭരണം. ഇവിടെ വക്കച്ചൻ വയലിൽ പ്രസിഡൻറായി. ഒരു സീറ്റ് മാത്രം ലഭിച്ച ജോസഫ് ഗ്രൂപ്പിലെ സിൽവി മാത്യുവാണ് വൈസ് പ്രസിഡൻറ്. 18 അംഗങ്ങളുള്ള പഞ്ചായത്തിൽ 10 വോട്ട് യു.ഡി.എഫിനും ഏഴ് വോട്ട് എൽഡി.എഫിനും ലഭിച്ചു. ബി.ജെ.പി അംഗം വോട്ട് ചെയ്യാതെ മാറിനിന്നു. വാത്തിക്കുടി പഞ്ചായത്തിൽ യു.ഡി.എഫിനാണ് ഭരണം. ജോസഫ് ഗ്രൂപ്പിലെ സിന്ധു ജോസാണ് പ്രസിഡൻറ്; വൈസ് പ്രസിഡൻറ് കോൺഗ്രസിലെ ഡിക്ലർക് സെബാസ്റ്റ്യൻ. 18 അംഗങ്ങളുള്ള പഞ്ചായത്തിൽ 10 യു.ഡി.എഫ് അംഗങ്ങളും ഏഴ് എൽ.ഡി.എഫ് അംഗങ്ങളും വോട്ടിൽ പങ്കെടുത്തപ്പോൾ സ്വതന്ത്രയായി ജയിച്ച വിജി തലച്ചിറയിൽ വിട്ടുനിന്നു. ജില്ല ആസ്ഥാനമായ വാഴത്തോപ്പിൽ നറുക്കെടുപ്പിലൂടെ ഭരണം എൽ.ഡി.എഫിന് ലഭിച്ചു. സി.പി.എമ്മിലെ ജോർജ് പോളാണ് ഇവിടെ പ്രസിഡൻറ്, കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ മിനി ജേക്കബ് വൈസ് പ്രസിഡൻറായി. കാമാക്ഷി പഞ്ചായത്തിൽ എൽ.ഡി.എഫിന് മൂന്നിൽരണ്ട് ഭൂരിപക്ഷമുണ്ട്. ഇവിടെ സി.പി.എമ്മിലെ ഷേർലി ജോസഫ് പ്രസിഡൻറായി. മുൻ ഇടുക്കി ബ്ലോക്ക് പ്രസിഡൻറ് കൂടിയായ ജോസ് വിഭാഗത്തിലെ റെജി മുക്കാട്ടാണ് വൈസ് പ്രസിഡൻറ്. ജോസുകുട്ടി കണ്ണമുണ്ടയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കട്ടപ്പന: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായി കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിലെ ജോസുകുട്ടി കണ്ണമുണ്ടയിൽ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻറായി സി.പി.എമ്മിലെ അന്നമ്മ ജോൺസൻ തെരഞ്ഞെടുക്കപ്പെട്ടു. ജോസുകുട്ടിക്കെതിരെ മത്സരിച്ച കോൺഗ്രസിലെ പി. നിക്സൺ ഒമ്പതിനെതിരെ നാല് വോട്ടുകൾക്ക് പരാജയപ്പെട്ടു. വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നാലിനെതിരെ ഒമ്പത് വോട്ടുകൾക്കാണ് അന്നമ്മ ജോൺസൻ വിജയിച്ചത്. ഇടുക്കി ഡെപ്യൂട്ടി കലക്ടർ എസ്. ബിന്ദു വരണാധികാരിയായിരുന്നു. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്, ഇരട്ടയാർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചയാളാണ് ജോസുകുട്ടി കണ്ണമുണ്ടയിൽ. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ മത്സരിച്ചവർക്ക് കിട്ടിയ വോട്ട്: ജോസുകുട്ടി കണ്ണമുണ്ടയിൽ (എൽ.ഡി.എഫ് -കേരള കോൺഗ്രസ്-എം ജോസ് കെ. മാണി): ഒമ്പത്വോട്ട് പി. നിക്‌സൺ (കോൺഗ്രസ്): നാല് വോട്ട് വൈസ് പ്രസിഡൻറ് അന്നമ്മ ജോൺസൻ (എൽ.ഡി.എഫ്, സി.പി.എം): ഒമ്പത് വോട്ട് സബിത വിനോദ്: നാല് വോട്ട് ആകെ 13 ഡിവിഷൻ. എൽ.ഡി.എഫ്: ഒമ്പത്, യു.ഡി.എഫ്: നാല്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.