നെടുങ്കണ്ടം: സ്കൂളുകൾ തുറക്കുന്നത് അതി ജാഗ്രതയിലാണെന്ന് മന്ത്രി എം.എം. മണി. സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി നെടുങ്കണ്ടത്ത് നടന്ന ഉടുമ്പൻചോല മണ്ഡലംതല അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പിൽ സാമൂഹ അകലം ഉൾപ്പെടെ ഒരു മാനദണ്ഡവും പാലിച്ചിട്ടില്ലാത്തതിനാൽ സംസ്ഥാനത്ത് രോഗവ്യാപന സാധ്യതയേറെയാണ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇടുക്കിയിൽ ആശങ്ക ഉളവാക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിൽനിന്ന് ആളുകൾ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കു ഒഴുകുകയാണ്. സ്കൂളുകൾ തുറക്കുന്നത് അതി ജാഗ്രതയിലാണെന്നും ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക കർമ സേനകൾ രൂപവത്കരിച്ചെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികൾക്ക് ഒരു തരത്തിലും രോഗം പകരില്ലെന്ന്്് ഉറപ്പുവരുത്തും വിധം അധ്യാപകരും പി.ടി.എയും ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. അഞ്ച് പഞ്ചായത്തിൽ ഇടതു മുന്നണിയിൽ ധാരണ നെടുങ്കണ്ടം: ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഏഴ് പഞ്ചായത്തിൽ അഞ്ചിടത്ത് അധ്യക്ഷ പദവിക്ക് ഇടതു മുന്നണിക്ക്് സ്ഥാനാർഥികളായി. ഇരുമുന്നണിക്കും തുല്യസീറ്റ് ലഭിച്ച കരുണാപുരം പഞ്ചായത്തിൽ ബി.ഡി.ജെ.എസ് പിന്തുണയോടെ യു.ഡി.എഫ് ഭരിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ കോൺഗ്രസിലെ മിനി പ്രിൻസ് പ്രസിഡൻറാകും. രാജാക്കാട് പഞ്ചായത്തിൽ ഭരണം മുന്നണികൾക്ക് വീതം വെക്കുന്നതിനെച്ചൊല്ലി കേരള കോൺഗ്രസുമായി (ജോസ് വിഭാഗം) ചില അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നതിനാൽ പ്രസിഡൻറ് ആരാകണമെന്നതിനെപ്പറ്റി ചർച്ച നടക്കുകയാണ്. നെടുങ്കണ്ടം പഞ്ചായത്തിൽ ഏഴാംവാർഡിൽനിന്ന് വിജയിച്ച സി.പി.എമ്മിലെ ശോഭന വിജയൻ പ്രസിഡൻറായും കേരള കോൺഗ്രസിലെ (ജോസ് വിഭാഗം) സിജോ നടക്കൽ വൈസ് പ്രസിഡൻറായും മത്സരിക്കും. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.എൻ. വിജയൻെറ ഭാര്യയാണ് ശോഭന. പാമ്പാടുംപാറ പഞ്ചായത്തിൽ സി.പി.എമ്മിലെ എസ്. മോഹനൻ പ്രസിഡൻറായും വൈസ് പ്രസിഡൻറായി സി.പി.ഐയിലെ വിജി അനിൽകുമാറും മത്സരിക്കും. വിജിയുടെ ഭർത്താവായ വനം വകുപ്പ് വാച്ചർ അനിൽകുമാറാണ് കഴിഞ്ഞദിവസം വളകോട് ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടുമ്പൻചോലയിൽ സി.പി.എമ്മിലെ കെ.കെ. സജികുമാർ പ്രസിഡൻറായും സി.പി.എമ്മിലെ തന്നെ ബീന വൈസ് പ്രസിഡൻറായും മത്സരിക്കും. സേനാപതി പഞ്ചായത്തിൽ സി.പി.എമ്മിലെ തിലോത്തമ സോമൻ പ്രസിഡൻറായും സി.പി.ഐയിലെ എസ്. ആതിര വൈസ് പ്രസിഡൻറായും ശാന്തൻപാറയിൽ സി.പി.എമ്മിലെ ടി.ജെ. ഷൈൻ പ്രസിഡൻറായും സി.പി.ഐയിലെ ഉമാ മഹേശ്വരി വൈസ് പ്രസിഡൻറായും മത്സരിക്കും. രാജകുമാരി പഞ്ചായത്തിൽ സി.പി.എമ്മിലെ ടെസി ബിനു പ്രസിഡൻറായും കേരള കോൺഗ്രസിലെ (ജോസ് വിഭാഗം) അജേഷ് മുകളേൽ വൈസ് പ്രസിഡൻറായും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.