നിശാപാർട്ടികൾക്ക് ജില്ല ഭരണകൂടത്തിൻെറ കർശന നിയന്ത്രണം നെടുങ്കണ്ടം: ഹൈറേഞ്ചിൽ റിസോർട്ടുകളും ടൂറിസം സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടത്തുന്ന നിശാപാർട്ടികൾക്ക് ജില്ല ഭരണകൂടത്തിൻെറ കർശന നിയന്ത്രണം. പുതുവത്സരത്തോടനുബന്ധിച്ചാണിത്. രാമക്കൽമേട്, ചതുരംഗപ്പാറ, ചിന്നക്കനാൽ, ശാന്തൻപാറ, അണക്കര, നെടുങ്കണ്ടം മേഖലകൾ കേന്ദ്രീകരിച്ച് റിസോർട്ടുകളിൽ നിശാപാർട്ടികൾ നടത്താൻ നീക്കം നടക്കുന്നതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ഭരണകൂടത്തിൻെറ നടപടി. പുതുവത്സര രാത്രിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഒത്തുചേരലുകൾക്കും അനുമതിയില്ല. റവന്യൂ വകുപ്പിൻെറയും എക്സൈസ് ഇൻറലിജൻസിൻെറയും പൊലീസ് സ്പെഷൽ ബ്രാഞ്ചിൻെറയും നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചയായി റിസോർട്ടുകൾ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണം നടത്തി വരുകയായിരുന്നു. ക്രിസ്മസ്-പുതുവത്സര സ്പെഷൽ ൈഡ്രവിനോടനുബന്ധിച്ച് കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ വിവിധ കേസുകളിലായി അതിർത്തി മേഖലയിൽനിന്ന് 1000 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും 150 ലിറ്റർ വിദേശമദ്യവും അഞ്ച് കിലോയോളം നിരോധിത പുകയില ഉൽപന്നങ്ങളും രണ്ട് കഞ്ചാവ് കേസും എക്സൈസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.