തൊടുപുഴ: ജില്ലയിൽ യു.ഡി.എഫ് ധാരണപ്രകാരം മുസ്ലിം ലീഗിന് രണ്ട് പഞ്ചായത്തുകളുടെ പ്രസിഡൻറ് പദം. ഇടവെട്ടിയിൽ ഷിജ നൗഷാദും കുമാരമംഗലത്ത് ഷമീന നാസറും പ്രസിഡൻറ് സ്ഥാനാർഥിയാകും. ഷീജ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറാണ്. ഇടവെട്ടി പഞ്ചായത്തിലെ ജനറൽ വാർഡായ മാർത്തോമയിൽനിന്നാണ് വിജയിച്ചത്. കുമാരമംഗലം പഞ്ചായത്ത് പ്രസിഡൻറാകുന്ന ഷമീന മുൻ പഞ്ചായത്ത് മെംബറാണ്. പ്രസിഡൻറ് വനിത സംവരണമായ ഇടവെട്ടിയിൽ കോൺഗ്രസിന് വനിത മെംബറില്ല. കുമാരമംഗലത്ത് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും വനിതയെ വിജയിപ്പിക്കാനായില്ല. കോടിക്കുളം, മുട്ടം, കുടയത്തൂർ പഞ്ചായത്തുകളിൽ വൈസ് പ്രസിഡൻറ് പദവും ലീഗിന് നീക്കിവെച്ചിരിക്കുകയാണ് യു.ഡി.എഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.