ജില്ല പഞ്ചായത്ത് അധ്യക്ഷപദം സി.പി.ഐക്ക്​; ഒരു ബ്ലോക്ക്​ പഞ്ചായത്തും

*സി.പി.എമ്മിനും ജോസ്​ വിഭാഗത്തിനും അടുത്ത ഊഴം തൊടുപുഴ: എൽ.ഡി.എഫിന്​ ഭൂരിപക്ഷം കിട്ടിയ ഇടുക്കി ജില്ല പഞ്ചായത്തിൽ ആദ്യ ഊഴത്തിൽ സി.പി.ഐക്ക്​ പ്രസിഡൻറ് ​പദം. രണ്ടുവർഷത്തിന്​ ശേഷം സി.പി.എമ്മിനും അവസാനവർഷം ജോസ്​ വിഭാഗം കേരള കോൺഗ്രസിനും അധ്യക്ഷപദം നൽകുന്നതിന്​ എൽ.ഡി.എഫ്​ സംസ്ഥാന സമിതിയിൽ തീരുമാനം. വൈസ്​ പ്രസിഡൻറ്​ സി.പിഎമ്മിൽ നിന്നാകും. അടുത്ത ഊഴം സി.പി.ഐക്കും നൽകും. ഭരണം ഉറപ്പാക്കിയ നാല്​ ബ്ലോക്ക്​ പഞ്ചായത്തിൽ ഒന്നും മൂന്ന്​ ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറുപദവും സി.പി.ഐക്ക്​ ലഭിക്കും. ദേവികുളം ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡൻറാകും സി.പി.ഐക്ക്​. കട്ടപ്പന ബ്ലോക്ക്​ പ്രസിഡൻറ്​ പദം കേരള കോൺഗ്രസ്​ ജോസ്​ വിഭാഗത്തിനായിരിക്കും. നെടുങ്കണ്ടം, അഴുത ബ്ലോക്ക്​ പഞ്ചായത്തുകളിൽ സി.പി.എമ്മിൽ നിന്നുള്ളവർ പ്രസിഡൻറാകും. അഴുത ബ്ലോക്കിലും കട്ടപ്പനയിലും പിന്നീട്​ സി.പി.ഐക്ക്​ പ്രസിഡൻറുമാരുണ്ടാകും. നെടുങ്കണ്ടത്ത്​ അഞ്ച്​ വർഷവും സി.പി.എമ്മിനായിരിക്കും പ്രസിഡൻറ്​ പദം. ഇവിടെ വൈസ്​ പ്രസിഡൻറ്​ പദം സി.പി.ഐയും ജോസ്​ വിഭാഗവും പങ്കിടും. ദേവികുളം, ചിന്നക്കനാൽ, അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തുകളിലാണ്​ സി.​പി​.ഐ പ്രസിഡൻറുമാർ വരിക. ജില്ല പഞ്ചായത്ത്​ പ്രസിഡൻറായി സി.പി.ഐ ജില്ല കൗൺസിൽ അംഗം ജിജി കെ.ഫിലിപ് തെരഞ്ഞെടുക്കപ്പെ​ട്ടേക്കും. പാമ്പാടുംപാറ ഡിവിഷനിൽനിന്ന്​ കെ.പി.സി.സി എക്​സിക്യൂട്ടിവ്​ അംഗം ജോയി തോമസിനെ പരാജയപ്പെടുത്തിയാണ്​ ജിജി വിജയിച്ചത്​. സി.പി.ഐക്ക്​ ജില്ല പഞ്ചായത്തിൽ നാല്​​ അംഗങ്ങളാണ്. സി.പി.എമ്മിന്​ അഞ്ചും കേരള കോൺഗ്രസ്​ ജോസ്​ വിഭാഗത്തിന്​ ഒരു സീറ്റുമാണുള്ളത്​. TDL101pambadumpara ജിജി കെ.ഫിലിപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.