നഗരസഭ അട്ടിമറി: അന്ന്​ ഷൗക്കത്തലി; ഇപ്പോൾ സനീഷ്​ ജോർജ്​

തൊടുപുഴ: ​1995ൽ വിമതർ എൽ.ഡി.എഫ്​ ഭരണം തൂത്തെറിഞ്ഞതിന്​ സമാനമായി യു.ഡി.എഫിനെതിരായ തൊടുപുഴ നഗരസഭയി​ലെ ഇപ്പോഴത്തെ അട്ടിമറി. അന്ന്​ സി.പി.എമ്മി​ൻെറ ഔദ്യോഗിക സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്​ പാർട്ടി ടിക്കറ്റിൽ തന്നെ മത്സരിച്ച്​ വിജയിച്ച എം.പി. ഷൗക്കത്തലി. ഇക്കുറി പാർട്ടി വിമതനായി വിജയിച്ച സനീഷ്​ ജോർജ്​ എന്ന വ്യത്യാസം മാത്രം. നഗരസഭ ചരിത്രത്തിൽ 1978 നവംബറിലാണ‌് നഗരസഭ രൂപവത്​കൃതമായത‌്. 10 വർഷം സ‌്പെഷൽ ഓഫിസറുടെ കീഴിലായിരുന്നു ഭരണം. 1988ൽ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലി​ൻെറ ആദ്യ ചെയർമാനായത്​ സി.പി.എമ്മിലെ അഡ്വ. എൻ. ചന്ദ്ര​ൻ. ഏഴരവർഷത്തിന്​ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും ഭൂരിപക്ഷം എൽ.ഡി.എഫിനായിരുന്നു. എന്നാൽ, സി.പി.എമ്മിൽ ചെയർമാൻ സ്ഥാനം സംബന്ധിച്ച്​ തർക്കം രൂക്ഷമാകുകയും ചെയർമാൻ തെരഞ്ഞെടുപ്പിൽ ​എൽ.ഡി.എഫ്​ അംഗം എം.പി. ഷൗക്കത്തലി ചെയർമാനാകുകയുമായിരുന്നു. സി.പി.എം ഒൗദ്യോഗിക​ സ്ഥാനാർഥി പ്രഫ. കൊച്ചുത്രേസ്യയെയാണ്​ ഷൗക്കത്തലി പരാജയപ്പെടുത്തിയത്​. പിന്നീട്​ മുസ്​ലീംലീഗിൽ ചേർന്ന്​ അഞ്ചുവർഷത്തിന്​ ശേഷം യു.ഡി.എഫ്​ പിന്തുണയോടെ വിജയിച്ച്​ ഷൗക്കത്തലി വീണ്ടും ​നഗരസഭ ചെയർമാനായതും ചരിത്രം. പിന്നീട്​ ഷൗക്കത്തലി മുസ്​ലീം ലീഗുമായി പിണങ്ങി സി.പി.എമ്മിൽ തിരികെയെത്തി. സി.പി.എം മുത​ലക്കോടം ലോക്കൽ സെക്രട്ടറിയാണ്​ ഇപ്പോൾ ഷൗക്കത്തലി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.