നഗരസഭയുടെ 'ഡ്രൈവിങ്​ സീറ്റി'ൽ ഇനി സനീഷ്​ ജോർജ്​

തൊടുപുഴ: ഒാ​േട്ടാ തൊഴിലാളിയായ സനീഷ്​ ജോർജ്​ ഇനി തൊടുപുഴ നഗരസഭയുടെ ഭരണം നിയന്ത്രിക്കും. കുന്നം മേഖലയിലെ സാധാരണക്കാരിൽ സാധാരണക്കാരനായ വ്യക്തിയെന്ന്​ സനീഷിനെ (34) വിളിക്കാം. ഒ​ാ​ട്ടോ തൊഴിലാളിയായും തടിപ്പണിക്കാരനുമൊക്കെയായി ജീവിതം മുന്നോട്ടുപോകുന്നതിനിടെയാണ്​ ചെയർമാനായി നറുക്കുവീഴുന്നത്​. ഇടക്കിടക്കാണ്​ തടിപ്പണിയുള്ളൂ. അതുകൊണ്ടാണ്​ ഉപജീവനത്തിനായി കുന്നത്ത്​ ഓ​ട്ടോ ഓടിച്ചുതുടങ്ങിയത്​. ഐ.എൻ.ടി.യു.സി യൂനിയൻ അംഗവും കോൺഗ്രസി​ൻെറ ബൂത്ത്​ പ്രസിഡൻറുമായിരുന്നു​. ജോസഫ്​ വിഭാഗത്തിന്​ സീറ്റ്​ നൽകിയതോടെ കുന്നത്ത്​ കോൺ​ഗ്രസിന്​ മത്സരിക്കാൻ സീറ്റ്​ ലഭിക്കാതെവന്ന സാഹചര്യത്തിലാണ്​ 12ാം വാർഡിൽ സ്വതന്ത്രനായി സനീഷിന്​ ഇറങ്ങേണ്ടിവന്നത്​. മുന്നണി സ്ഥാനാർഥി​കളെ പരാജയപ്പെടുത്തി 301 വോട്ടി​ൻെറ ഭൂരിപക്ഷത്തിലാണ്​ സനീഷ്​ വിജയിച്ചത്​. ഇതോടെ കോൺഗ്രസിൽനിന്ന്​ സനീഷിനെ സസ്​പെൻഡ്​ ചെയ്​തു. എന്നാൽ, എൽ.ഡി.എഫ്​ പിന്തുണയോടെ ചെയർമാനുമായി. എൽ.ഡി.എഫി​ൻെറ വികസന നയങ്ങൾ പിന്തുടർന്ന്​ തൊടുപുഴയെ വികസനത്തി​ലേക്ക്​ എത്തിക്കണമെന്നാണ്​ സനീഷി​ൻെറ ആഗ്രഹം. കുന്നം പാറക്കൽ ജോർജി​ൻെറയും ലില്ലിയുടെയും മകനാണ്​. ഭാര്യ: രമ്യ. മക്കൾ: ശ്രീക്കുട്ടി, ശ്രീലക്ഷ്​മി, ശ്രീലേഖ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.