പരിവർത്തനമേട് റോഡിന് ശാപമോക്ഷം

നെടുങ്കണ്ടം: വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാതെ കിടന്ന . റോഡ്​ തിങ്കളാഴ്ച കോൺക്രീറ്റിങ്​ ആരംഭിച്ചു. അഞ്ചുലക്ഷം രൂപ മുടക്കിയാണ് നിർമാണം ആരംഭിച്ചിരിക്കുന്നത്. 114 മീറ്ററാണ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നത്. മുമ്പ്​ ഫണ്ട് അനുവദിച്ചത് നൂലാമാലകളിൽപെട്ട് കിടന്നിരുന്നത്് പുതുതായി ജയിച്ചുവന്ന വാർഡ്​ അംഗം അജീഷ് മുതുകുന്നേൽ മന്ത്രി എം.എം. മണിയുടെ ഓഫിസുമായി ബന്ധപ്പെട്ടാണ്​ ഇപ്പോൾ നിർമാണത്തിന്​ ക്രമീകരണമൊരുക്കിയത്​. 18 വർഷം മുമ്പ് ടാറിങ് നടത്തിയ റോഡ് പൂർണമായും തകർന്ന്​ സഞ്ചാരയോമ്യമല്ലാതായിട്ട്്്് വർഷങ്ങളായി. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന മുറവിളി തുടങ്ങിയിട്ട്​ നാളുകളായെങ്കിലും അധികൃതർ കനിഞ്ഞില്ല. 800ഓളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ് പരിവർത്തനമേട്. നെടുങ്കണ്ടം ടൗണിൽനിന്ന്​ ഏകദേശം ഒന്നരകിലോമീറ്റർ ദൂരം മാത്രമേ ഇവിടേക്കുള്ളൂ. പടിഞ്ഞാറേക്കവല എസ്​.എൻ.ഡി.പി ജങ്​ഷനിൽനിന്ന്​ പ്ലാത്തോട്ടംപടി വരെയുള്ള അരകിലോമീറ്ററോളം റോഡ്് മാത്രമാണ് ഏകദേശം സഞ്ചാരയോഗ്യം. ഇവിടെനിന്ന്​ 50 മീറ്ററോളം റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ഒരു കിലോമീറ്ററോളം ദൂരമാണ് ടാറിങ് പൊട്ടിപ്പൊളിഞ്ഞും മെറ്റലും ഉരുളൻകല്ലുകൾ നിരന്നും കാൽനടപോലും അസാധ്യമായിരിക്കുന്നത്. TDL PARIVARTHANAMEDU ROAD നിർമാണം ആരംഭിച്ച പരിവർത്തനമേട് റോഡ് നഗരത്തി​ൻെറ വികസനത്തിന്‌ മുന്തിയ പരിഗണന -ബീന ജോബി കട്ടപ്പന: നഗരത്തി​ൻെറ വികസനത്തിന്‌ മുന്തിയ പരിഗണന നൽകിയും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചും കട്ടപ്പന നഗരസഭയുടെ ഭരണം മുന്നോട്ടുകൊണ്ടുപോകുമെന്ന് നഗരസഭ ചെയർപേഴ്സൻ ബീന ജോബി പറഞ്ഞു. നഗരസഭ ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു അവർ. മുമ്പ്​ കട്ടപ്പന ഗ്രാമപഞ്ചായത്ത്‌ അംഗമായി ഇരുന്നിട്ടുള്ള ബീന ജോബിക്ക് ഭരണപരിചയമുണ്ട്. കട്ടപ്പന നഗരസഭ സുവർണഗിരി മേഖലയിലെ സി.ഡി.എസ് അംഗമാണ് ബീന. കോൺഗ്രസിലെ ധാരണപ്രകാരം ആദ്യ ഒന്നരവർഷത്തെ അധ്യക്ഷയായാണ്​ ബീന ജോബിയെ തെരഞ്ഞെടുത്തത്. ഭർത്താവ് ജോബി സ്​റ്റീഫൻ കാട്ടൂർ കർഷകനാണ്‌. മൂന്ന് മക്കളുണ്ട്. TDL BEENA JOBY & FAMILY SELFI കട്ടപ്പന നഗരസഭ ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട ബീന ജോബി ചെയർപേഴ്സ​ൻെറ കസേരയിൽ ഇരുന്നപ്പോൾ കുടുംബം ഒന്നാകെ അരികിൽ നിൽക്കുന്നതി​ൻെറ സെൽഫി മകൻ എടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.