തൊടുപുഴ: നഗരവികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തങ്ങൾക്കാണ് മുൻതൂക്കമെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ്. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച തന്നെ ഇരുകൈയും നീട്ടിയാണ് എൽ.ഡി.എഫ് സ്വീകരിച്ചത്. ഇടതുപക്ഷത്തിനൊപ്പം ചേർന്നുനിന്ന് നഗര വികസനത്തിനുവേണ്ട നടപടി ആവിഷ്കരിച്ച് നടപ്പാക്കും. ജനകീയ നയങ്ങൾക്കനുസരിച്ചാകും പ്രവർത്തനം. അട്ടിമറിയിലൂടെയാണ് താൻ ചെയർമാനായതെന്ന് കരുതുന്നില്ല. സർവ സ്വതന്ത്രനായാണ് മത്സരിച്ചത്. ഒരു മുന്നണിയുടെയും ഭാഗമായിരുന്നില്ല. എങ്കിലും അധ്യക്ഷപദവിയിലേക്ക് എൽ.ഡി.എഫ് തന്നെ സ്ഥാനാർഥിയാക്കുകയായിരുന്നു. മറ്റ് കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ മികച്ച ഭരണം കാഴ്ചവെക്കാനാകുമെന്നും സനീഷ് ജോർജ് പറഞ്ഞു. പിന്തുണ നൽകിയത് സ്വതന്ത്രന് -ജെസി ജോണി തൊടുപുഴ: കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതിയിലെ തർക്കവും ഭരണം വീതംവെക്കുന്നതിലെ കലഹവും കണ്ട് മടുത്താണ് നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനെ പിന്തുണച്ചതെന്ന് ഉപാധ്യക്ഷ ജെസി ജോണി. കഴിഞ്ഞതവണയും ലീഗ് പിന്തുണയുള്ള സ്ഥാനാർഥിയായാണ് മത്സരിച്ചത്. തെരഞ്ഞെടുക്കപ്പെട്ട നാളുമുതൽ കാണുന്നത് ഒരോ ടേമിലും ചെയർപേഴ്സനും വൈസ് ചെയർമാനും മാറി മാറി ഭരിക്കുന്നത്. ആറുമാസം കൂടുേമ്പാൾ എങ്ങനെയും ഒരാളെ തള്ളിച്ചാടിച്ച് കസേരയിലിരിക്കാനാണ് ഓരോരുത്തർക്കും താൽപര്യം. ഇതിന് ഒരു അറുതിവരുത്തണമെന്ന് ആഗ്രഹിച്ചു. താൻ പിന്തുണ നൽകിയത് എൽ.ഡി.എഫിനല്ല മറിച്ച് സ്വതന്ത്ര സ്ഥാനാർഥിക്കാണ്. ഞായറാഴ്ച രാത്രിയും നഗര മധ്യത്തിൽ ചെയർമാൻ കസേരക്കുവേണ്ടി യു.ഡി.എഫിൽ സംഘർഷമുണ്ടായി. തൊടുപുഴയെ നയിക്കേണ്ടവരാണ് തെരുവിൽ തല്ലിയത്. വൈസ് ചെയർമാൻ സ്ഥാനം കണ്ടിട്ടാണ് താൻ ഇത്തരത്തിൽ നടപടി സ്വീകരിച്ചതെന്ന് പറയുന്നത് ശരിയല്ല. താൻ ഒന്നും ആരോടും ആവശ്യെപ്പടുകയോ ഏതെങ്കിലും തരത്തിലുള്ള വാഗ്ദാനം ആരും തനിക്ക് തരികയോ ചെയ്തിട്ടില്ല. യു.ഡി.എഫിൻെറ വോട്ടുകൊണ്ട് മാത്രമല്ല താൻ ജയിച്ചത്. കൂറുമാറ്റത്തിൻെറ പേരിലുണ്ടാകുന്ന നടപടികളോ തൻെറ രാഷ്ട്രീയ ഭാവിയെക്കുറിച്ചോ ഒന്നുമല്ല ചിന്തിച്ചത്. നഗരത്തിൽ ഒരു സുസ്ഥിര ഭരണം ഉണ്ടാകണമെന്നാണ് ആഗ്രഹിച്ചതെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.