മുതലക്കോടം: ഫാഷിസം താണ്ഡവമാടുന്ന കാലത്ത് അവകാശവും അസ്തിത്വവും സംരക്ഷിക്കുന്നതിന് യുവനിര സമര സജ്ജരാകണമെന്ന് സമസ്ത കേരള ജംഇയത്തുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ ഫൈസി പറഞ്ഞു. ഡിസം. 30 മുതൽ ജനു.11 വരെ തിരുവനന്തപുരം മുതൽ മംഗലാപുരം വരെ പാണക്കാട് സയ്യിദ് ഹമീദലി തങ്ങൾ നയിക്കുന്ന അസ്തിത്വ അവകാശ സംരക്ഷണ മുന്നേറ്റ യാത്ര ജനുവരി രണ്ടിന് തൊടുപുഴയിൽ എത്തുമ്പോൾ സ്വീകരണം വിജയിപ്പിക്കാൻ ചേർന്ന എസ്.കെ.എസ്.എസ്.എഫ് പഴേരി യൂനിറ്റ് കൺെവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂനിറ്റ് പ്രസിഡൻറ് പി.എച്ച്. സുധീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. അനസ് സ്വാഗതം പറഞ്ഞു. ജനമുന്നേറ്റ യാത്രക്ക് പഴേരി യൂനിറ്റിൽ നിന്നും 50 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. പി.എസ്. സുബൈർ, കെ.ബി. അസീസ്, പി.ഇ. നൗഷാദ്, പി.ഇ. ബഷീർ, പി.എസ്. മൈതീൻ, പി.യു. ഷമീർ, റഷാദ് വെട്ടിക്കൽ, എം.പി. സലിം, ടി.എച്ച്. മുഹമ്മദ്, സി.പി. ബാവക്കുട്ടി എന്നിവർ സംസാരിച്ചു. TDL SKSSF എസ്.കെ.എസ്.എസ്.എഫ് പഴേരി യൂനിറ്റ് കൺെവൻഷനിൽ ജലീൽ ഫൈസി സംസാരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.