നെടുങ്കണ്ടം: കുരുവിക്കാനത്ത് വീടുകയറി ആക്രമണവും വഴിയിൽ ഓട്ടോ തടഞ്ഞുനിർത്തി ഗുണ്ടാവിളയാട്ടവും. അഞ്ചുപേർക്ക് പരിക്ക്. രണ്ട്്് വ്യത്യസ്ത ആക്രമണങ്ങളിലാണ് പരിക്ക്. വീട് കൈയേറി ആക്രമിച്ച സംഭവത്തിൽ പരിക്കേറ്റ കുറ്റിവേലിൽ അജേഷ്, മാതാവ് തങ്കമണി, ഭാര്യ ധന്യ എന്നിവർ തൂക്കുപാലത്ത സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി പത്തോടെ ഒരു സംഘമാളുകൾ അജേഷിൻെറ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. കോളിങ് ബെൽ കേട്ട് വാതിൽ തുറന്ന തങ്കമണിയെ അക്രമിച്ചസംഘം പിന്നാലെയെത്തിയ അേജഷിനെ വെട്ടുകയായിരുന്നു. കണ്ണിന് മുകളിൽ വെട്ടേറ്റ അജേഷിന് ആറ് തുന്നലുകളുണ്ട്. തടസ്സം പിടിക്കാനെത്തിയ ധന്യയെയും ഇവർ ആക്രമിച്ചു. മറ്റൊരു ആക്രമസംഭവത്തിൽ തെക്കേമുറിയിൽ അനീഷിനും കൂടെയുണ്ടായിരുന്ന അഭിജിത്തിനും പരിക്കേറ്റു. ഇവർ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയിൽ ഭാര്യവീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്കുപോയ അനീഷിനെ ഓേട്ടാ തടഞ്ഞുനിർത്തി ഒരുസംഘം ആക്രമിക്കുകയായിരുന്നു. കമ്പംമെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.