പീരുമേട്ടിൽ ലീഗി​െൻറ കൂട്ടതോൽവിക്ക് കാരണം കോൺഗ്രസ് ^മുസ്​ലിംലീഗ്

പീരുമേട്ടിൽ ലീഗി​ൻെറ കൂട്ടതോൽവിക്ക് കാരണം കോൺഗ്രസ് -മുസ്​ലിംലീഗ് * കോൺഗ്രസുമായി സഹകരിക്കില്ല കുമളി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പീരുമേട് നിയോജകമണ്ഡലത്തിലെ ഒരു സീറ്റിൽ പോലും പാർട്ടി സ്ഥാനാർഥികൾക്ക് വിജയിക്കാനാവാത്തതിന്​ പിന്നിൽ കോൺഗ്രസാണെന്ന് മുസ്​ലിംലീഗ്. തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി ചേർന്ന മുസ്​ലിംലീഗ് പീരുമേട് നിയോജകമണ്ഡലം കമ്മിറ്റിയാണ് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. പാർട്ടി സ്ഥാനാർഥികളെ മുഴുവൻ തോൽപിച്ച കോൺഗ്രസുമായി ഇനി സഹകരിക്കി​െല്ലന്ന് കമ്മിറ്റി തീരുമാനിച്ചു. കുമളി, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തുകളിൽ നാല്​ വാർഡുകളിലാണ് ലീഗ് സ്ഥാനാർഥികൾ മത്സരിച്ചത്. ലീഗ് പീരുമേട് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ്​ ടി.എച്ച്. അബ്​ദുസ്സമദ്, സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. മുഹമ്മദ്കുട്ടി എന്നിവരാണ് പരാജയപ്പെട്ടവരിൽ പ്രമുഖർ. വണ്ടിപ്പെരിയാറിൽ അബ്​ദുസ്സമദ് മത്സരിച്ച വാർഡിൽ കോൺഗ്രസ്​ റെബലായി മത്സരിച്ച ആൾക്കാണ് രണ്ടാംസ്ഥാനം. കുമളിയിൽ കോൺഗ്രസ്​ റെബലുകൾ ഇല്ലായിരുന്നെങ്കിലും കോൺഗ്രസ്​ വോട്ടുകൾ ലീഗ് സ്ഥാനാർഥികൾക്ക് ലഭിച്ചി​െല്ലന്ന് തെരഞ്ഞടുപ്പിന്​ പിന്നാലെ പരാതി ഉയർന്നിരുന്നു. കോൺഗ്രസി​ൻെറ നടപടികളിൽ പ്രതിഷേധിച്ച് വണ്ടിപ്പെരിയാർ യു.ഡി.എഫ് ചെയർമാൻ സ്ഥാനം ടി.എച്ച്. അബ്​ദുസ്സമദ് രാജിവെച്ചു. കുമളിയിലും ചെയർമാൻ സ്ഥാനം ലീഗിനാണെങ്കിലും ഇത് തുടരാനാണ് തീരുമാനം. പീരുമേട് നിയോജകണ്ഡലത്തിൽ കോൺഗ്രസുമായി ഒരു സഹകരണവും വേ​െണ്ടന്നാണ് ലീഗ് നേതാക്കളുടെ തീരുമാനം. കോൺഗ്രസ്​ ഗ്രൂപ്പുകൾ സീറ്റുകൾ വീതംവെച്ചെടുത്തും ജനങ്ങൾക്കിടയിൽ അംഗീകാരമുള്ള ആളുകളെ സ്ഥാനാർഥികളാക്കാതിരുന്നതുമാണ് കോൺഗ്രസി​ൻെറ പരാജയത്തിന് കാരണമെന്ന് ലീഗ് യോഗം കുറ്റപ്പെടുത്തി. യോഗത്തിൽ പ്രസിഡൻറ്​ അബ്​ദുസ്സമദ് അധ്യക്ഷതവഹിച്ചു. ഏന്തയാർ കുഞ്ഞുമോൻ, കെ.എസ്. മുഹമ്മദ് കുട്ടി, തുടങ്ങി നിരവധിപേർ പങ്കെടുത്തു. അപേക്ഷ ക്ഷണിച്ചു നെടുങ്കണ്ടം: പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരത മിഷനും ചേർന്ന് നടത്തുന്ന ഏഴാംക്ലാസ് ജയിച്ച 17 വയസ്സ് കഴിഞ്ഞവർക്ക്​ പത്താംതരം തുല്യത കോഴ്സിലേക്കും 10 ജയിച്ച് 21 കഴിഞ്ഞവർക്ക്​ ഹയർ സെക്കൻഡറി തുല്യത കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. എസ്​.സി എസ്​.ടി വിഭാഗത്തിൽപ്പെട്ടവർക്കും 40 ശതമാനമോ അതിൽ കൂടുതലോ അംഗവൈകല്യമുള്ളവർക്കും പഠനം സൗജന്യമായിരിക്കും. ഫോൺ: 9747614253.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.