തൊടുപുഴ: ജില്ലയിൽ യു.ഡി.എഫിന് ഭരണംലഭിക്കാൻ സാധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷപദവി വീതംെവക്കുന്നത് സംബന്ധിച്ച് തീരുമാനം ഇന്ന്. തിങ്കളാഴ്ചയാണ് നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ്. കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ്, മുസ്ലിംലീഗ് കക്ഷിനേതാക്കൾ തമ്മിൽ ഉഭയകക്ഷി ചർച്ച വ്യാഴാഴ്ച ആരംഭിച്ചെങ്കിലും തീരുമാനത്തിൽ എത്താനായില്ല. അവസാനവട്ട ചർച്ച ഞായറാഴ്ച നടക്കും. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത തൊടുപുഴ നഗരസഭയിൽ രണ്ട് വിമതരെ ഒപ്പംനിർത്തി ഭരണം പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. 35അംഗ നഗരസഭയിൽ യു.ഡി.എഫ് -13, എൽ.ഡി.എഫ് -12, ബി.ജെ.പി -എട്ട്, സ്വതന്ത്രർ -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ഇതിൽ കോൺഗ്രസ് വിമതയായി വിജയിച്ച കൗൺസിലറുടെ പിന്തുണ ഏറെക്കുറെ ഉറപ്പാക്കിയതായി ഇവർ പറയുന്നു. തനിക്കും ഒപ്പം നിന്നവർക്കും എതിരായ അച്ചടക്ക നടപടി പിൻവലിക്കുന്നത് അടക്കം ആവശ്യങ്ങൾ ഇവർ മുന്നോട്ടുെവച്ചിട്ടുണ്ട്. അേതസമയം, 12ാം വാർഡിൽ വിമതനായി മത്സരിച്ച് വിജിച്ച കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡൻറ് നിലപാട് വ്യക്തമാക്കിയിട്ടില്ല. യു.ഡി.എഫിന് ഒരു സ്വതന്ത്രൻെറ പിന്തുണ ലഭിച്ചാൽ ഭരണം ഏറെക്കുറെ ഉറപ്പിക്കാം. അതേസമയം, പുറത്തുനിന്ന് രണ്ടുപേരുടെ പിന്തുണ ലഭിച്ചെങ്കിലെ എൽ.ഡി.എഫിന് സാധ്യതയുള്ളൂ. യു.ഡി.എഫ് ഉഭയകക്ഷി ചർച്ചകൾക്കുശേഷം നഗരസഭയിലെ ഭരണം സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ പറഞ്ഞു. നഗരസഭയിൽ ആദ്യ ഉൗഴം ലഭിക്കാനും ചരടുവലി ശക്തമാണ്. യു.ഡി.എഫിന് കേവല ഭൂരിപക്ഷമുള്ള കട്ടപ്പനയിൽ ഏറ്റവും വലിയ കക്ഷി എന്ന നിലയിൽ കോൺഗ്രസിന് ആദ്യ ഉൗഴം ഉറപ്പായിരിക്കെ തൊടുപുഴയിൽ ഏറ്റവും വലിയ കക്ഷിയായ മുസ്ലിംലീഗ് ആദ്യവട്ടം അധ്യക്ഷസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് അംഗങ്ങളുള്ള കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ആദ്യവട്ടം വേണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. അതേസമയം, എൽ.ഡി.എഫിൽ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ അധ്യക്ഷപദവി സംബന്ധിച്ച് തീരുമാനമായതായി ജില്ല കൺവീനർ കെ.കെ. ശിവരാമൻ പറഞ്ഞു. ഘടകകക്ഷികൾക്കെല്ലാം ഉൗഴമിട്ട് അധ്യക്ഷപദവി ലഭിക്കുന്ന തരത്തിലാണ് തീരുമാനം. ജില്ല പഞ്ചായത്ത് അധ്യക്ഷപദവി സംബന്ധിച്ച് മുന്നണി സംസ്ഥാന നേതൃത്വമാണ് തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.