ചെറുതോണി: പ്രസിഡൻറ് പദവിക്കായി ഗ്രാമപഞ്ചായത്തുകളിൽ അണിയറ നീക്കം സജീവമായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ആറ് പഞ്ചായത്തുകളാണുള്ളത്. ഇതിൽ ജില്ല ആസ്ഥാന പഞ്ചായത്തായ വാഴത്തോപ്പിൽ തുല്യ നിലയായതിനാൽ നറുക്കെടുപ്പ് വേണ്ടിവരും. 14 സീറ്റുകളാണ് ഇവിടെയുള്ളത്. എൽ.ഡി.എഫിന് നറുക്ക് കിട്ടിയാൽ മൂന്നാംവാർഡിൽനിന്ന് ജയിച്ച സി.പി.എമ്മിലെ ജോർജ് പോൾ ആയിരിക്കും പ്രസിഡൻറ്. വർഷങ്ങളായി വാഴത്തോപ്പ് സഹകരണ ബാങ്ക് പ്രസിഡൻറാണ് ഇദ്ദേഹം. മുൻ പഞ്ചായത്ത് പ്രസിഡൻറും പരിചയസമ്പന്നയുമായ പ്രഭ തങ്കച്ചൻ ജയിച്ചിട്ടുെണ്ടങ്കിലും വനിത സംവരണമല്ലാത്തതിനാൽ ജോർജ് പോളിനായിരിക്കും സാധ്യത. യു.ഡി.എഫിന് നറുക്ക് കിട്ടിയാൽ മുന്നണി ധാരണപ്രകാരം മുളകുവള്ളി രണ്ടാം വാർഡിൽനിന്ന് ജയിച്ച ജോസഫ് ഗ്രൂപ്പിലെ വിൻസൻറ് വള്ളാടിയായിരിക്കും പ്രസിഡൻറ്. പ്രസിഡൻറ് സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന ജോയി വർഗീസ് രണ്ട് വോട്ടിനാണ് തോറ്റത്. കഞ്ഞിക്കുഴിയിൽ ഇത്തവണയും യു.ഡി.എഫിനാണ് ഭരണം. ഇവിടെ കോൺഗ്രസിലെ വക്കച്ചൻ വയലിൻെറ പേരാണ് പരിഗണനയിലുള്ളത്. നാലാംതവണയാണ് വക്കച്ചൻ വയലിൽ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മുമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്നു. പ്രസിഡൻറ് പദം ലക്ഷ്യമിട്ട് തള്ളക്കാനം വാർഡിൽ മത്സരിച്ച ജോസ് ഊരക്കാടൻ പരാജയപ്പെടുകയും ചെയ്തു. നിലവിൽ പഞ്ചായത്ത് പ്രസിഡൻറായിരുന്ന രാജേശ്വരി രാജനും ജയിച്ചവരിലുണ്ട്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പുകാരിയായിരുന്ന ഇവർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ ഇത്തവണ യു.ഡി.എഫിനാണ് ഭരണം. ഇത്തവണ വനിതകൾക്കാണ് പ്രസിഡൻറ് പദം. കോൺഗ്രസ് പ്രസിഡൻറ് പദം ലക്ഷ്യമിട്ട് നിർത്തിയ മുൻ പഞ്ചായത്ത് പ്രസിഡൻറ് മിനി സാബു പരാജയപ്പെട്ടത് തിരിച്ചടിയായി. ജയിച്ച രണ്ട് വനിതകൾ പ്രസിഡൻറ് പദത്തിന് അവകാശവാദമുന്നയിച്ച് രംഗത്തുണ്ട്. ഇത് കോൺഗ്രസിന് തലവേദനയാകും. ഇരുമുന്നണികൾക്കും തുല്യമായി സീറ്റുകൾ കിട്ടുകയും ഒരുസീറ്റ് സ്വതന്ത്ര ജയിക്കുകയും ചെയ്ത മരിയാപുരം പഞ്ചായത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കോൺഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച ജിൻസി യു.ഡി.എഫിലേക്ക് വരാൻ തയാറാണെങ്കിലും ജോസഫ് വിഭാഗം ഇടഞ്ഞുനിൽക്കുകയാണ്. പ്രസിഡൻറ് പദമാണ് ജിൻസിയുടെ ലക്ഷ്യം. എന്നാൽ, തങ്ങളുടെ സ്ഥാനാർഥിയെ തോൽപിച്ചവർക്ക് പിന്തുണ നൽകിെല്ലന്നാണ് ജോസഫ് ഗ്രൂപ്പിൻെറ നിലപാട്. എൽ.ഡി.എഫിന് മൃഗീയ ഭൂരിപക്ഷം കിട്ടിയ കാമാക്ഷി പഞ്ചായത്തിൽ ഇത്തവണ പ്രസിഡൻറ് പദം വനിതക്കാണ്. സി.പി.എമ്മിലെ ഷേർളിക്കാണ് സാധ്യത. മാണി ഗ്രൂപ്പിനാണങ്കിൽ റീന സണ്ണിയായിരിക്കും പ്രസിഡൻറ്. അറക്കുളത്ത് ഇത്തവണ എൽ.ഡി.എഫിനാണ് ഭരണം. എസ്.ടി സംവരണമായ ഇവിടെ വനിതക്കാണ് പ്രസിഡൻറ് പദം. ഉറുമ്പള്ള് വാർഡിൽനിന്ന് ജയിച്ച സി.പി.എമ്മിലെ സിന്ധുവിൻെറ പേരാണ് പരിഗണനയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.