നെടുങ്കണ്ടം: അധ്യാപകർ ക്രിസ്മസ് കേക്കുകളും ആശംസകളുമായി വിദ്യാർഥികളുടെ ഭവനങ്ങളിലെത്തിയത് പുതുമയായി. കോവിഡ് വ്യാപനത്തെ തുടർന്ന് ഒമ്പതു മാസമായി വീടുകളിൽ കഴിയുന്ന വിദ്യാർഥികളെ കാണാനും ആശംസകൾ നേരാനുമാണ് രാമക്കൽമേട് സേക്രഡ് ഹാർട്ട് സ്കൂളിലെ അധ്യാപകർ 449 കുട്ടികളുടെ വീടുകളിൽ കേക്കുകളെത്തിച്ചത്. ക്രിസ്മസ്-പുതുവർഷ ആശംസകൾ അറിയിച്ചാണ് സ്കൂൾ അധികൃതർ മടങ്ങിയത്. കുടുംബത്തോടൊപ്പം കുട്ടികളെ കാണാനും വിവരങ്ങൾ കൈമാറാനും ഭവനസന്ദർശനത്തിലൂടെ കഴിഞ്ഞു. അധ്യാപകരും അനധ്യാപകരും ചേർന്നാണ് കേക്ക് വിതരണത്തിനുള്ള തുക കണ്ടെത്തിയത്. സ്കൂൾ മാനേജർ ഫാ. ടിനു തോമസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജയ മൈക്കിൾ എന്നിവരും അധ്യാപകരും പി.ടി.എ ഭാരവാഹികളും ഭവനസന്ദർശനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.