തോപ്രാംകുടി സൻെറ് മരിയ ഗൊരേത്തി പള്ളി സുവർണ ജൂബിലി ഇടുക്കി: തോപ്രാംകുടി സൻെറ് മരിയ ഗൊരേത്തി പള്ളി സുവർണ ജൂബിലി ആഘോഷത്തിനൊരുങ്ങുന്നു. കോവിഡ് തകർത്തെറിഞ്ഞ ജീവിതങ്ങളെ തിരിച്ചുപിടിക്കാൻ നാടിനാകെ മാതൃകയായി 'തോപ്രാംകുടി മോഡൽ' നടപ്പാക്കാനാണ് ഒരുവർഷം നീളുന്ന ജൂബിലി ആഘോഷങ്ങളിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്. ഈ മാസം 27ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ജൂബിലി ആഘോഷം ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന 'നിനവ്' പദ്ധതിയുടെ ഉദ്ഘാടനവും മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിക്കും. ഇടവകയിലെ കുടുംബങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.എം. മണി നിർവഹിക്കും. സ്പോട്ട് അഡ്മിഷൻ ഇടുക്കി: െഎ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ െപെനാവ് മോഡൽ പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ ഹാർഡ്വെയർ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ബയോമെഡിക്കൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിക്കുന്നു. ഈ മാസം 24 മുതൽ 27 വരെ അഡ്മിഷൻ വെബ്സൈറ്റിലെ 'സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ' ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ഓപ്ഷനുകൾ നൽകേണ്ടതില്ല. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവർക്കും പുതുതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ) സ്പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്യാം. മൂന്നാം സ്പോട്ട് അഡ്മിഷനുവേണ്ടി ഓൺലൈനായി പ്രത്യേകം രജിസ്റ്റർ ചെയ്തവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. ഓരോ ജില്ലയിലേക്കും രജിസ്റ്റർ ചെയ്തവരിൽനിന്നും തയാറാക്കുന്ന റാങ്ക് ലിസ്റ്റിൻെറ അടിസ്ഥാനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ നടത്തും. ഓരോ ജില്ലയിലെയും സ്പോട്ട് അഡ്മിഷൻ നടത്തുന്ന സമയക്രമം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾ www.polyadmission.org വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 8547005084, 9947889441, 9495513151.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.